കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കായിക അക്കാദമിയില്‍ വടംവലി കൂടി ഉള്‍പ്പെടുത്തണം: കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംസ്ഥാന സെക്രട്ടറി ഷാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കായിക അക്കാദമിയില്‍ വടംവലി കൂടി ഉള്‍പ്പെടുത്തണമെന്നും കൗണ്‍സിലിന്റെ കീഴില്‍ വടംവലി പരിശീലകരെ നിയമിക്കാണെന്നും കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഷാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി . അരവിന്ദാക്ഷന്‍ അധ്യക്ഷന്‍ വഹിച്ചു.
ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് രതീഷ് വെള്ളച്ചാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസര്‍ പി. രഘുനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ മാത്യു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം എന്നിവര്‍ സംസാരിച്ചു. 2024 ല്‍ നടന്ന ജില്ലാ വടംവലി ചാമ്പ്യാന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിച്ച കുണ്ടംകുഴി സ്‌കൂളിലെ കായിക അധ്യാപിക വാസന്തി ടീച്ചര്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറില്‍ സുനില്‍ നോര്‍ത്ത് കോട്ടച്ചേരി നന്ദി പറഞ്ഞു.

error: Content is protected !!