ഉസിനാര്‍ മാഞ്ഞുമ്മ കുടുംബ സംഗമം 29 ന്; ലോഗോ പ്രകാശനം നടന്നു

പള്ളിക്കര :ഉസിനാര്‍ മാഞ്ഞുമ്മ കുടുംബ സംഗമം മെയ് 29 ന് രാവിലെ 10 ന് പെരിയ രാജ് അറേണ കണ്‍വെന്‍ഷന്‍ ഹാള്‍ നടക്കും. ലോഗോ പ്രകാശനം ധനകാര്യ മന്ത്രി ബാലഗോപാല്‍ നിര്‍വഹിച്ചു. എം രാജഗോപാല്‍ എംഎല്‍ എ, വി വി രമേശന്‍, പി കെ അബ്ദുള്ള ഇല്യാസ്, ഹനീഫ ബടക്കന്‍ സംബന്ധിച്ചു. ഉത്തര മലബാറിലെ പ്രശസ്ഥമായ കുടുംബമായ ഇബ്രാഹിങ്ങയുടെ മകള്‍ മാഞ്ഞുമ്മയും ചിത്താരി ഹുസ്സിനാര്‍ എന്നവരുടെ ദാമ്പത്യ വല്ലരിയില്‍ ഉണ്ടായ ഏഴ് തലമുറകളുടെ പുനസമാഗമം തലമുറകളുടെ കുടുംബം കൂട്ടായ്മ വിവിധ കലാ കായിക പരിപാടികളോടെ നടക്കും. എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍, എം എല്‍ എമരായ സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാല്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

error: Content is protected !!