കാഞ്ഞങ്ങാട് : കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം 30 ന് ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് പതാക ഉയര്‍ത്തല്‍. 10.30 ന് രാജ് മോഹനന് ഉണ്ണിത്താന് എം പി
ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. മുകുന്ദന് അധ്യക്ഷനാവും. സംസ്ഥാന പ്രസിഡന്റ് എം സുകുമാരന്‍ മുഖ്യാതിഥിയാവും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രവീണ്‍ തോയമ്മല്‍, എം രാഘവന്, കെ.പ്രഭാകരന്, സുജിത്ത് പുതുക്കൈ, പിവി ഭാസ്കരന്, എന്‍ വി അജയകുമാര്‍, കെ പി പ്രഭാകരന് എന്നിവര്‍ സംബന്ധിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ട് -വരവ് ചെലവ് കണക്ക് അവതരണം, ചര്‍ച്ച മറുപിടി, പ്രമേയങ്ങള്‍, ജില്ലാ കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് എന്നിവ യോഗത്തില്‍ നടക്കും. സെക്രട്ടറി എം വിജയന് സ്വാഗതവും ജോയിന്റ് സെക്രട്ടറി പിവി കുഞ്ഞിരാമന് നന്ദിയും പറയും. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ പി വി ഭാസ്കരന്, വി. മുകുന്ദന്, എം വിജയന്,
എം കുഞ്ഞിരാമന് നായര്‍, കെ വി മോഹന്‍ കുമാര്‍, പി വി കുഞ്ഞിരാമന്, കെ.വി കുഞ്ഞികണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
