ജവഹര്‍ കാട്ടുമാടം 25 -വാര്‍ഷികാഘോഷം: ജവഹര്‍ നാട്ടുത്സവ് സമാപനത്തിലേക്ക്

കാഞ്ഞങ്ങാട് :ഇരിയ കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നാട്ടുല്‍സവ് പരിപാടി സമാപനത്തിലേക്ക് . ഏപ്രില്‍ 16ന് രാവിലെ 10മണിക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ് ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 8മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. രാവിലെ 9മണിക്ക് രാജന്‍ സി പെരിയ പതാക ഉയര്‍ത്തും. വൈകിട്ട് 5മണിക്ക് ഉദ്ഘാടനസമ്മേളനം മുന്‍ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ന ഉദ്ഘാടനം നിര്‍വ്വഹിക്കും. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷനാകും.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് മുഖ്യാത്ഥിയാവും.

തുടര്‍ന്ന് വയോജന സംഗമം, വിവിധ കലാ പരിപാടികള്‍. 18ന് രാവിലെ 6മണിക്ക് ആരോഗ്യബോധവല്‍ക്കരണക്ലാസും യോഗ പരിശീലനവും. തുടര്‍ന്ന് പഴയ കാല നാടന്‍ കളികളെ പരിചയപ്പെടുത്തലും പ്രദര്‍ശനവും. ഗോപി മാസ്റ്റര്‍ മുളവന്നൂര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11മണി മുതല്‍ കുട്ടിയുത്സവ് ഷിബിന്‍ ഉപ്പിലിക്കൈ ഉദ്ഘാടനം ചെയ്യും. കുമാരി ശിവദ സന്ദീപ് അധ്യക്ഷയാകും. മാസ്റ്റര്‍ മഹിപാല്‍ മുഖ്യാതിഥിയാകും. വിജയന്‍ ശങ്കരംപാടി ക്ലാസ് നയിക്കും. വൈകിട്ട് 3മണിക്ക് ലഹരിക്കെതിരായ യുവജന സെമിനാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി പി അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയാകും. രാജന്‍ പെരിയ അധ്യക്ഷനാകും. തുടര്‍ന്ന് കാട്ടുമാടം ഗ്രാമോല്‍സവ്. ഏപ്രില്‍ 19ന് ചിന്തോദീപക സദസ്സ്. തുടര്‍ന്ന് ഞാറ്റുവേല കാര്‍ഷിക സെമിനാര്‍ കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. രാജന്‍ സി പെരിയ അധ്യക്ഷനാകും.പെരിയ കൃഷി ഓഫീസര്‍ കെ ജയപ്രകാശ് മുഖ്യാതിഥിയാകും. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകരെ ആദരിക്കും.

ഉച്ചക്ക് രണ്ടു മണിക്ക് സ്ത്രീ ശക്തി വനിതാ സംഗമം ഡോ. പി കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത കൃഷ്ണന്‍ മുഖ്യാതിഥിയാകും രേഷ്മ ജയരാജ് അധ്യക്ഷയാകും. മിമിക്രി താരം സരിത ശിവന്‍ പങ്കെടുക്കും.തുടര്‍ന്ന് സമൂഹതിരുവാതിര. വൈകിട്ട് 6മണിക്ക് സമാപനസമ്മേളനം അഡ്വ. ടി സിദ്ധിക്ക് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത നാട്ടു വൈദ്യന്‍ പി വി രാജന്‍ മുഖ്യാതിഥിയാകും. സ്വര്‍ണ ലാലൂര്‍, ശാരി കൃഷ്ണന്‍ എന്നിവര്‍ അതിഥികളാകും. സതീശന്‍ എം ഇരിയ അധ്യക്ഷനാകും. രാത്രി 7.30ന് പ്രസീത ചാലക്കുടി നയിക്കുന്ന മെഗാ ഫോക്ക് ഷോ യോടു കൂടി ജവഹര്‍ നാട്ടു ത്സവ് സമാപിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം രാജന്‍ പെരിയ, വൈസ് ചെയര്‍പേഴ്‌സണ്‍ രജനി നാരായണന്‍ , ക്ലബ്ബ് പ്രസിഡന്റ് കെ ടി കണ്ണന്‍, സെക്രട്ടറി വിഷ്ണു കാട്ടുമാടം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം സതീശന്‍ ഇരിയ എന്നിവര്‍പങ്കെടുത്തു.

error: Content is protected !!