കാഞ്ഞങ്ങാട്; ഉത്സവ ദിവസങ്ങളില്‍ വിഭവ സമൃദ്ധമായ സദ്യയും,മറ്റ് ദിവസങ്ങളില്‍ കാഞ്ഞങ്ങാട് തെരുവോരത്ത് കഴിയുന്നവര്‍ക്കും,അലഞ്ഞു തിരിയുന്നവര്‍ക്കു,മറ്റുള്ളവര്‍ക്കും ആശ്വാസമായിഉച്ചഭക്ഷണം നല്‍കുകയും,മറ്റു സാമൂഹിക,ജീവകാരുണ്യ,ആരോഗ്യ,മേഖലയില്‍ എല്ലാ സമയത്തും ജനകീയമായ ഇടപെടലുകള്‍ നടത്തി മുഴുവന്‍ ആളുകള്‍ക്കും ആശ്രയ കേന്ദ്രമായി കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളുടെ കൂട്ടായ്മയിലുള്ള നന്മ മരം കാഞ്ഞങ്ങാട് ഇത്തവണയും വിഷുദിനത്തില്‍ തെരുവോര വിഷു സദ്യ നല്കി.തെരുവോരത്ത് കഴിയുന്ന ആളുകള്‍ക്കും,കാഞ്ഞങ്ങാട് പട്ടണത്തില്‍ അലഞ്ഞു തിരിയുന്ന വര്‍ക്കും,സംസ്ഥാനത്തിനകത്തും പുറത്തും നിന്നു വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് കാഞ്ഞങ്ങാട് എത്തിയവര്‍ക്കും വിഷു ദിനത്തില്‍ പായസം ഉള്പ്പെടെയുള്ളവിഭവ സമൃദ്ധമായ സദ്യ നല്‍കിയത്.നന്മ മരം കേന്ദ്രത്തില്‍ ഉച്ചക്ക് 12 മണി മുതല്‍ ആരംഭിച്ച വിഷു സദ്യ മൂന്നുമണിവരെ നീണ്ടുനിന്നു.മുന്‍ നഗരസഭാ ചെയര്മാന് വി വി രമേശന്,കാഞ്ഞങ്ങാട് എസ് ഐ എം ടി പി സൈഫുദ്ദീന് തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി എത്തിച്ചേര്‍ന്ന് ഭക്ഷണ വിതരണത്തില്പങ്കാളികളായി.
നന്മ മരം കാഞ്ഞങ്ങാട് വിഷുസദ്യ നല്കി
