മെയ് 20 ന്റ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്:-കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും അധ്യാപക സര്‍വീസ് സംഘടനകളുടെയും ആഭിമുഖ്യത്തില്‍ മെയ് 20 ന് ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ജില്ലാ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക. നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക ,ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക ,കരാര്‍ – കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സര്‍വ്വീസ് സംഘടനകള്‍ പണിമുടക്കുന്നത്. പണിമുടക്ക് പ്രചരണത്തിനായുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടന്നു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് കെ.ഭാനുപ്രകാശ് അധ്യക്ഷനായി. കെ.എസ്. ടി. എ സംസ്ഥാന സിക്രട്ടറി കെ.രാഘവന്‍ ,എന്‍ .ജി.ഒ യൂണിയന്‍ സംസ്ഥാന സിക്രട്ടറിയറ്റംഗം എസ്. സജീവ് ,വി. ചന്ദ്രന്‍ ,ഇ.വി. രാജേഷ് ,ടി. ദാമോദരന്‍ ,ടി.പ്രകാശന്‍ ,അനീഷ് പി.വി. എന്നിവര്‍ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സിക്രട്ടറി കെ.ഹരിദാസ് സ്വാഗതവും കെ.വി. രാഘവന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!