കമ്പവലിയില്‍ ഹരിഹര പാലായി ജേതാക്കള്‍

ചായ്യോത്ത് :ഇ എം എസ് പുരുഷ സ്വയം സഹായ സംഘം, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ബാലസംഘം എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഗ്രാമോത്സവം 25 ലെ പുരുഷ കമ്പവലി മത്സരത്തില്‍ ഹരിഹര പാലായി എ ടീം ജേതാക്കളായി. രണ്ടാം സ്ഥാനം ഹരിഹര പാലായി ബി ടീം നേടി. വനിത വിഭാഗം കമ്പവലിയില്‍ സിങ്ങിങ് ഫ്രണ്ട്‌സ് അരവത്ത് ഒന്നാം സ്ഥാനവും എന്‍ ജി എസ് ചായ്യോത്ത് രണ്ടാം സ്ഥാനവും നേടി. കിനാനൂര്‍ കരിന്തളം ഒന്നാം വാര്‍ഡ് മെമ്പര്‍ പി ധന്യ പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി സി ചിത്ര അധ്യക്ഷനായി. രാജിഷ രമേശന്‍, കെ നന്ദിനി, കാര്‍ത്തിക എസ് രാജി, ആരാധ്യ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. സാംസ്‌കാരിക പരിപാടി ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടിവി രത്‌നാകരന്‍ അധ്യക്ഷനായി. കെ കൃപേഷ്, കെ വി ഭരതന്‍, നിരഞ്ജന്‍, ജെയിംസ് എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം എന്‍ വി സുകുമാരന്‍നിര്‍വഹിച്ചു.

error: Content is protected !!