അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം 86ാം വാര്‍ഷികവും ബാലബോധിനി പുരസ്‌കാര സമര്‍പ്പണവും രണ്ടിന്; പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം 86ാം വാര്‍ഷികവും ബാലബോധിനി പുരസ്‌കാര സമര്‍പ്പണവും മെയ് രണ്ടിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് ഒന്നിന് രാവിലെ 10 മണി മുതല്‍ കായിക മത്സരം , രാത്രി 7 ന് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടക്കും. 2 ന് വൈകിട്ട് വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണം നടത്തും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി സുജാത ഉദ്ഘാടനം ചെയ്യും. അഡ്വ. പി അപ്പുക്കുട്ടന്‍ ആമുഖഭാഷണം നടത്തും. നീലേശ്വരം പബ്ലിക് റീഡിങ് റൂം ലൈബ്രറി ലൈബ്രറി പ്രവര്‍ത്തകര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. 11111 രൂപയും പ്രശസ്തിപത്രവും ഉപഹാരവുമാണ് പുരസ്‌കാരം. അഡ്വ.കെ രാജ്‌മോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. , പി വി കെ പനയാല്‍, കെ വി കുഞ്ഞിരാമന്‍, ഡോ. പി. പ്രഭാകരന്‍, പി കെ നിഷാന്ത്, പി വേണുഗോപാല്‍ – എം , എം സേതു, എം പുഷ്പലത, കെ ഇന്ദിര, സി ശ്രീധരന്‍, മധുസൂധനന്‍ എന്നിവര്‍ സംസാരിക്കും. എ.കെ. ആല്‍ബര്‍ട്ട് സ്വാഗതവും എ കെ.രസിക് നന്ദിയും പറയും . രാത്രി 7 ന് തിരുവാതിര, കുളികളുടെ ഡാന്‍സ് കലാപാടികള്‍. തുടര്‍ന്ന് മെലഡി നൈറ്റ് .വാര്‍ത്ത സമ്മേളനത്തില്‍ അഡ്വ. പി. അപ്പുകുട്ടന്‍,എ.കെ.ആല്‍ബര്‍ട്ട്, വേണുഗോപാലന്‍ നമ്പ്യാര്‍ കോടോത്ത്, ബി.ഗംഗാധരന്‍, സി ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!