കാഞ്ഞങ്ങാട് :കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വാര്‍ഷിക സമ്മേളനം മൊടഗ്രാമം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരവില്‍ കൃഷ്ണദാസ് വാഴുന്നോര്‍ ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് നാരായണന് മാഷ് അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സമിതി അംഗം രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി ടി.രമേശന് റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ഇ. മധുസൂദനന് ,ലക്ഷ്മി നാരായണന് ,ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. രക്ഷാധികാരിമാരായി ശ്രീ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമികള്‍, നിത്യാനന്ദാ യോഗാ ശ്രമം കൊണ്ടേവുര് ഉപ്പള, ശ്രീ ശ്രി വിവിക്താന സരസ്വതി സ്വാമിജി ചിന്മയാ മിഷന് കാസര്‍കോട് ,
ബ്രഹ്മശ്രീ ഇരവില്‍ കൃഷ്ണദാസ് വാഴുന്നോര്‍. ടി. രമേശന് (പ്രസിഡന്റ്), നാരായണന് മാഷ്, അപ്പയ്യ നായ്ക്ക് മധൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അനില്‍ കുമാര്‍ (സെക്രട്ടറി), ഇ.മധുസൂദനന് (ജോയിന്റ്സെക്രട്ടറി), പ്രദീപന് കോട്ടപ്പാറ (ട്രഷറര്‍). ബാലകൃഷ്ണന് മാഷ് നീലേശ്വരം, ഹരിദാസ് വയലാം കുഴി,
ലക്ഷ്മി നാരായണന്, പുഷ്പ എന്നിവരെ കമ്മിറ്റിയംഗങ്ങളുടെ തെരെഞ്ഞെടുത്തു.
കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനം നടന്നു
