മൊടഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുന പ്രതിഷ്ഠാ ചടങ്ങ് നടന്നു

അമ്പലത്തറ : മൊട ഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7.05 മുതല്‍ 9.08 വരെയുടെ മുഹൂര്‍ത്തത്തില്‍ ധര്‍മ്മശാസ്താവിന്റെ ബിംബപ്രതിഷ്ഠ. തുടര്‍ന്ന് ഗണപതി, വിഷ്ണു (സാല ഗ്രാമ സങ്കല്‍പ്പം ) , ദുര്‍ഗ എന്നി ഉപദേവന്മാരുടെ പ്രതിഷ്ഠ ചടങ്ങ് ക്ഷേത്രം തന്ത്രി ഐ കെ കൃഷ്ണദാസ് വാഴുന്നവരുടെ കാര്‍മികത്വത്തില്‍ നടന്നു.കുമാരി കെ എം പി ഭദ്ര സോപാന സംഗീതം.
അവതരിപ്പിച്ചു. വൈകിട്ട് 4.30 സര്‍വ്വേശ്വര വിളക്ക് പൂജ മൊളേരി രഞ്ജിത്ത് നമ്പൂതിരി കാര്‍മികത്വം നല്‍കും. 7 ന് രാധേയം ഭജന്‍സ് ഹരിപ്പാട് അവതരിപ്പിക്കുന്ന നാമജപലഹരി . നാളെ രാവിലെ 10ന് വിദ്യാമന്ത്ര ഗോപാലാര്‍ച്ചന. വൈകിട്ട് 6 ന് പുണൂര്‍ ഇരിയ അയ്യപ്പക്ഷേത്ര ഭജനയുടെ ഭജന. 7 ന് മാവുങ്കാല്‍ പ്രഗതി സ്‌കൂള്‍ ഓഫ് ക്ലാസിക് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 9ന് പ്രതിഭാ സംഗമം .2 ന് രാവിലെ 10 ന് ആദരണ- അനുമോദനസഭ’. വൈകിട്ട് 6ന് പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്ര ഭജനസമിതിയുടെ ഭജന.7ന് വന്ദന ടീച്ചര്‍ നീലേശ്വരം അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. രാത്രി 9ന് കണ്ണൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന പാട്ടരങ്ങ്. 3 ന് രാവിലെ 4 മണിക്ക് മഹാഗണപതി. 6ന് നടതുറക്കല്‍. ഉച്ചയ്ക്ക് 12ന് മഹാപൂജ.വൈകിട്ട് 4 ന് കമ്മിറ്റി സംഗമം. 6 ന് പുല്ലൂര്‍ മോഹന മാരാര്‍,മടിയന്‍ ശ്രീധര മാരാര്‍ എന്നിവരുടെ ഇരട്ട തായമ്പക. തുടര്‍ന്ന് തിടമ്പ് നൃത്തോത്സവത്തോടെ പ്രതിഷ്ഠ ചടങ്ങുകള്‍അവസാനിക്കും.

error: Content is protected !!