കാഞ്ഞങ്ങാട്:വര്‍ദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ കെ പി എ )കാസര്‍കോട് ജില്ലാ കമ്മിറ്റി ക്യാമറ കണ്ണ് ചലിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച ഗ്രൂപ്പ് ഫോക്കസ് പരിപാടി ശ്രദ്ധേയമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. എ കെ പി എ ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയ അധ്യക്ഷനായി. കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപ് കോതോളി , പ്രസ് ഫോറം ട്രഷറര്‍ ഫസലു റഹ്‌മന്‍, എ കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്,സംസ്ഥാന വനിതാ വിംഗ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അനൂപ് ചന്തേര , വി വി വേണു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എന്‍ കെ പ്രജിത്ത്, കെ .സുധീര്‍, ജില്ലാ പിആര്‍ഒ രാജീവ് സ്‌നേഹ, ജില്ലാ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷെരീഫ് ഫ്രെയിം ആര്‍ട്ട്, കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് രമേശന്‍ മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി എന്‍ രാജേന്ദ്രന്‍ സ്വാഗതവും,ജില്ലാ ട്രഷറര്‍ പി ടി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ ഫോട്ടോ ഗ്രാഫര്‍മാരുടെ ഗ്രൂപ്പ് ഫോക്കസ്; കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു
