പുല്ലൂര്‍ : വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 6 വരെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന മഹോത്സവത്തിന്
തുടക്കമായി. മധുരമ്പാടി ശ്രീ മുത്തപ്പന് ക്ഷേത്രത്തില്‍ നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര, വിഗ്രഹ ഘോഷയാത്ര, ആചാര്യ വരവേല്‍പ്പും നടന്നു .തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭാഗവത നരഹരി പട്ടളം മണികണ്ഠന്റെ നേതൃത്വത്തില്‍ സപ്താഹയഞ്ജം നടക്കും. യജ്ഞത്തിന്റെ ഭാഗമായി മെയ് 4 ന് രുഗ്മിണി സ്വയം വര ദിനത്തില്‍ വിഷ്ണുമംഗലം ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരയും മെയ് 5 ന് കുചേലാഗമന പാരായണ ദിനത്തില്‍ കലാമണ്ഡലം സ്വരചന്ദ് ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന കുചേലവൃത്തം കഥകളിയും അരങ്ങേറും. 6 ന് രാവിലെ 11 മണിക്ക് സപ്താഹയജ്ഞത്തിന് സമാപനം കുറിക്കും. തുടര്‍ന്ന് ക്ഷേത്രം തന്ത്രീശ്വരന്‍ ആലമ്പാടി പത്മനാഭ പട്ടേരിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങുകള്‍ നടക്കും. ആഘോഷ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും അന്നദാനവും ഒരുക്കിയിട്ടുണ്ട്.
വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം
