ആത്മീയതയാകണം ലഹരി; പെരിയോക്കി, പെരിയ ശ്രീ ഗൗരി ശങ്കര ക്ഷേത്രം ശ്രീമദ്ഭാഗവത സപ്താഹയ ജ്ഞാന യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പെരിയ : യുവസമൂഹത്തിന് ആത്മീയ ചിന്തകള്‍ കുറഞ്ഞുവരുന്നതുകൊണ്ടാണ് പുതിയ കാലഘട്ടത്തില്‍ യുവജനങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ  പോകുന്നത്. ഭഗവാന്‍ ശ്രികൃഷ്ണന്റെ കൃപാകടാക്ഷത്തിനും , ക്ഷേത്ര ചൈതന്യ വര്‍ദ്ധനവിനും , സര്‍വ്വദുരിത നിവാരണത്തിനും, മനുഷ്യരാശിയുടെ സമസ്ത ക്ലേശനാശത്തിനും, ,നാടിന്നും നാട്ടുകാര്‍ക്കും , തലമുറകള്‍ക്കും അദ്ധ്യാതിമിയ നന്മയും ഉണ്ടാവട്ടെന്നും, ഒപ്പം
ആത്മീയ ചിന്തകള്‍ ഉണ്ടെങ്കില്‍ മാത്രമേ യുവക്കള്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുകയുള്ളുയെന്ന തിരിച്ചറിവ്‌സൃഷ്ടിക്കാന്‍ വേണ്ടിയാണ്
ഇതു പോലെയുള്ള ശ്രീമദ്ഭാഗവത സപ്താഹങ്ങള്‍ ഈ കാലഘട്ടത്തിന് ആവശ്യമായി വേണ്ടി വരുന്നത്. ആത്മീയതയാകണം ലഹരി എന്ന ഉദ്ദേശം ലക്ഷ്യം വെച്ചുകൊണ്ടാണ് പെരിയ പെരിയോക്കി ശ്രീ ഗൗരി ശങ്കര ക്ഷേത്രത്തില്‍ മെയ് 4 മുതല്‍ 11 വരെ ശ്രീമദ് ഭാഗവത സപ്താഹ ഞ്ജാന
യജ്ഞം സംഘടിപ്പിക്കുന്നത്. 4 ന് വൈകിട്ട് 4 ന് കായംകുളം വിഷ്ണു ദേവസ്ഥാനത്തുനിന്നും വാദ്യമേളയോടെ കൂടി കലവറ ഘോഷയാത്ര. 5 ന് യജ്ഞാചാര്യന്‍ പെരികമന ശ്രീധരന്‍ നമ്പൂതിരിക്ക് ആചാര്യ വരവേല്‍പ്പ് നല്‍കും. 5.30ന് സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രം തന്ത്രി അരവത്ത് പത്മനാഭ തന്ത്രി ദീപപ്രോജ്വലനം നടത്തും. തുടര്‍ന്ന് യഞ്ജആചാര്യന്‍ ഭാഗവതശ്രി, ബ്രഹ്‌മ്മശ്രി പെരികമന ശ്രീധരന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.

5 ന് രാവിലെ 6ന് വിഷ്ണു സഹസ്ര നാമ സമൂഹ പാരായണം 6 .30ന് സമൂഹാര്‍ച്ചന നാമ സങ്കീര്‍ത്തനം പ്രദിക്ഷണം നമസ്‌കാരവും തുടര്‍ന്ന് ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞാരംഭം. ആദ്യ ദിനത്തില്‍ വരാഹാവതാരം, 6 ന് ഭദ്രകാളി പ്രാദുര്‍ഭാവം , 7 ന് പ്രഹ്ലാദചരിതം, നരസിംഹാവതാരം, പ്രഹ്ലാദ സ്തുതി 8 ന് ശ്രീകൃഷ്ണാവതാരം, 9 ന് രുഗ്മിണി സ്വയംവരം 10ന് സന്താന ഗോപാലം, ഉദ്ധവ ഉപദേശം. 11 ന് .കലശാഭിഷേകം, ഭാഗവത സമര്‍പ്പണം, ദീപാരാധന, ആചാര്യ ദക്ഷിണ, പ്രസാദ വിതരണം എന്നിവയാണ് നടക്കുക.രുഗ്മിണി സ്വയംവര ഘോഷയാത്ര 9ന് വൈകിട്ട് 4 .30ന് പെരിയ ശ്രീഭൂത ദേവസ്ഥാനത്തില്‍ നിന്നും ആരംഭിക്കും.എല്ലാ ദിവസവും ‘ രാവിലെ ഗണപതി ഹോമവും ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് രാവിലെയും ,ഉച്ചക്കും , വൈകുന്നേരവും ലഘുഭക്ഷണവും, അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുള്ളതായി സംഘാടകസമിതി ചെയർമാൻ രാജൻ പെരിയ, ജനറൽ കൺവീനർ ടി രാമകൃഷ്‌ണൻ, ട്രഷറർ കെ വിജയൻ, വർക്കിംഗ് ചെയർമാൻമരായ, പ്രമോദ് പെരിയ, പി നാരായണൻ സൗഭാഗ്യ മുൻ പ്രസിഡൻ്റ് വി കണ്ണൻ പെരിയോക്കി, പ്രൊഫ. ഡോ. എം. കുമാരൻ നായർ ഏച്ചികുണ്ട്, തമ്പാൻ നായർ ഏച്ചികുണ്ട്, ഉദയൻ ഏച്ചിക്കുണ്ട് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

error: Content is protected !!