സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാംനഗര്‍ ‘ മഞ്ഞമ്പൊതി സ്റ്റാര്‍സ് വര്‍ണ്ണകൂടാരം’ തുറന്നു; ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് , സമഗ്ര ശിക്ഷ കേരളം, പ്രീ പ്രൈമറി സ്റ്റാര്‍സ് പദ്ധതി പ്രകാരം സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച വര്‍ണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സ്‌കൂളിന് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ പ്രീ ഫാബ് ഷീ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും, ആര്‍.ഒ. പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് എന്‍ സരിതയും നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ ആര്‍ ശ്രീദേവി , വിഎസ് .ബിജുരാജ് , ടിവി മധുസൂദനന്‍ , രഘുറാംഭട്ട് , ടി പ്രകാശന്‍,കെ പി രഞ്ജിത്ത് , കെ വി രാജേഷ്, രവീന്ദ്രന്‍ മാവുങ്കാല്‍, കെ. മോഹനന്‍ , കെ.വിനീത, സി പി അഭിരാം, ടി.കൃഷ്ണന്‍, കെ.ജയശ്രീ, എന്‍ സ്മിത, എം. തമ്പാന്‍, പി അനുശ്രീ എന്നിവര്‍ സംസാരിച്ചു. രാംനഗര്‍ സ്‌കൂള്‍ പ്രഥമ അധ്യാപിക സി കെ സുനിതാദേവി സ്വാഗതവും
കെ ഹരിപ്രസാദ് നന്ദിയും പറഞ്ഞു

error: Content is protected !!