പോലീസുകാരെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ ജീവനക്കാരനായ സി പി ഐ നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

കാഞ്ഞങ്ങാട് : പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട് ആലയിലെ സി കെ മോ ഹന്‍കുമാറിന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി തള്ളി. പോലീസുകാര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണെന്നും അടുത്തിടെ അവര്‍ക്കുനേരേ നടക്കുന്ന ആക്രമണം ആശാവഹമല്ലെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ജീവന ക്കാരന്‍ ഒരു കാരണവശാലും ഇത്തരം കേസുകളില്‍പ്പെട്ടുകൂ ടായെന്നും കോടതി വാക്കാല്‍ പറഞ്ഞു.

ഈ മാസം 23 നാണ് അലാമിപ്പള്ളി – കൂളിയങ്കാല്‍ റോഡില്‍ മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിച്ചു വന്ന മോഹന്‍കുമാറിനെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.
വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവെ പോലീസില്‍ ജിപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രൊബേഷണല്‍ എസ്.ഐ കെ. വി. ജിതിനിനെ വലത് കൈ പിടിച്ച് തിരിച്ചും എസ്‌ഐ വി. മോഹനനെ അക്രമിക്കുകയും സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് കുമാറിനെ മാന്തി പറിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായാണ് കേസ്. സി പി ഐയുടെ സര്‍വീസ് സംഘട നയായ ജോയിന്റ് കൗണ്‍സിലിന്റെ മഞ്ചേശ്വരം മേഖലാ സെക്രട്ടറിയാണ് മംഗല്‍പാടി മൃഗാസ്പത്രി ജീവ നക്കാരന്‍ കൂടിയായ മോഹന്‍ കുമാര്‍. അതിനിടെ മോഹന്‍ കുമാറിനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് കാഞ്ഞങ്ങാ ട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് മൃഗസംരക്ഷണ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട്നല്‍കി.

error: Content is protected !!