മുസ്ലിം സര്‍വീസ് സൊസൈറ്റി സ്ഥാപക ദിനാചരണവും, മയക്കു മരുന്നിനെതിരെയു ള്ള ക്യാംപെയിനും സംഘടിപ്പിച്ചു; ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ പി എം ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: മുസ്ലിം സര്‍വീസ് സൊസൈറ്റി സ്ഥാപക ദിനാചരണവും മയക്കു മരുന്നിനെതിരെയുള്ള ക്യാംപെയിനിന്റെയും കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ നാസര്‍ പി എം ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ജി രഘുനാഥ് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി. എം എസ് എസ് കാസറഗോഡ് ജില്ലാ ട്രഷറര്‍ എ അബ്ദുല്ല അധ്യക്ഷനായിരുന്നു.
കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ് ഹാജി, ഓര്‍ഫനേജ് ഐ ടി സി പ്രിന്‍സിപ്പാള്‍ ജോബിഷ് ജോണ്‍, മാനേജര്‍ ഐ സുലൈമാന്‍, കുഞ്ഞബ്ദുള്ള ജിദ്ദ, പി എം കുഞ്ഞബ്ദുള്ള ഹാജി, ബക്കര്‍ ഖാജ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി എച്ച് സുലൈമാന്‍ സ്വാഗതവും പി എം ഫൈസല്‍ നന്ദിയും പറഞ്ഞു.

error: Content is protected !!