കാഞ്ഞങ്ങാട് :എല്‍ കെ ഫിലിം ഫെസ്റ്റിവെല്‍ 2025 കൊച്ചി കലൂര്‍ ഗോകുലം കണ്‍വെന്‍ഷനില്‍ വച്ച് നടന്നു. ഫിലിം ഫെസ്റ്റിവെല്ലില്‍ സാമൂഹിക പ്രശസ്തിയാര്‍ജിച്ച സിനിമയ്ക്കുള്ള അവാര്‍ഡിന് കനലെരിയും ബാല്യം അര്‍ഹത നേടി.
വിബ്ജിയോര്‍ ഫിലിംസിന്റെ ബാനറില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തും, സംസ്ഥാന എക്‌സൈസ് വകുപ്പും, സംസ്ഥാന വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെയാണ്
ലഹരിക്കെതിരെയുള്ള ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വച്ച് കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ 300 ഓളം സിനിമകളില്‍ നിന്ന് കനലെരിയും ബാല്യം ജനകീയ സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയത്. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌ക്കൂളുകളിലും, കോളേജുകളിലും, വായനശാലകളിലും, സന്നദ്ധ സംഘടനകളിലുമായി 1000 ഓളം വേദികളില്‍ പ്രദര്‍ശനം നടത്തി വരുന്നു. സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും അജി കുട്ടമ്മാമനാണ്.
ഉദ്ഘാടന കര്‍മ്മം ഇന്ത്യന്‍ ഫിലിം മേക്കര്‍ പവന്‍ കുമാര്‍ (മണിപ്പൂര്‍) നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഫിലിം ഡയറക്ടര്‍മ്മാരായ ഡോക്ടര്‍ ബിജു, സിബി മലയില്‍, ടി.വി ചന്ദ്രന്‍ ,സുന്ദര്‍ദാസ് ,ജൂറി ചെയര്‍മാന്‍ കമല്‍, രാജേഷ് പുത്തന്‍പുരയില്‍, ബിന്ദുവിന്‍സന്റ്, എ കെ സാജന്‍, അഭിനേയതാക്കളായ ബിനയ് ഫോര്‍ട്ട്, അഞ്ജലി നായര്‍, രാജീവ് രാഘവന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 415 ഓളം സിനിമകളില്‍ നിന്ന് 25 ഓളം വിവിധ കാറ്റഗറികളിലായി അവാര്‍ഡുകളും പ്രഖ്യാപിച്ചു.
ക്യാമറ മനേഷ് ശിവ, എഡിറ്റിംഗ് ജിതിന്‍ ജിത്തിക്‌സ്, ആര്‍ട്ട് ഉണ്ണികൃഷ്ണന്‍ പുല്ലാഞ്ഞിവള്ളി, സുഭാഷ് മടിക്കൈ ,അസോസിയേറ്റ്: അരുണ്‍ പത്മനാഭന്‍ ,പൊഡക്ഷന്‍ കണ്‍ട്രോളര്‍, സുജിത്ത് ബങ്കളം / ഗാനാലാപനം ഗോകുല്‍നാഥ് കാഞ്ഞങ്ങാട്, ഹരിത ഹരീഷ്,നിധീഷ് കപ്പള്ളി, ഉന്‍മേഷ് ചയ്യോത്ത്
എന്നിവരാണ്
കനലെരിയും ബാല്യം
പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.അഭിനേയതാക്കളായി ഇല്ലിക്കെട്ട് നമ്പൂതിരി ,ചന്ദ്രമോഹന്‍, ശ്രീഹരി കാസര്‍കോട്, രാഗിണി ,സദാനന്ദന്‍ ചേപ്പറമ്പ് ,എന്നിവര്‍ മികച്ച കഥാപാത്രങ്ങളായി .എല്‍ കെ ഫിലിം വെസ്റ്റിവെല്ലിന്റെ സമാപന സമ്മേളനം (ടൂറിസം ,മ്യൂസിയം) വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കര്‍മ്മംനിര്‍വ്വഹിച്ചു.
സാമൂഹിക പ്രശസ്തിയാര്‍ജിച്ച സിനിമയ്ക്കുള്ള അവാര്‍ഡ് കനലെരിയും ബാല്യത്തിന്
