കാഞ്ഞങ്ങാട് : ബല്ല എ കെ ജി മെമ്മോറിയല്‍ ആര്‍ട്സ്- സ്പോര്‍ട്സ് ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ രണ്ടാം വാര്‍ഷികാഘോഷം നടത്തി. സിപിഎം ജില്ല കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. വി സുശീല, ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വിപിന്‍ ബല്ലത്ത്,എം ദിവാകരന്, പി.കൃഷ്ണന്,ടി മോഹനന്, സുനിതാ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രാഹുല്‍ സ്വാഗതവും ട്രഷറര്‍ അഭിലാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ കുട്ടികളുടെ കലാപരിപാടികളും. സ്വരം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും നടന്നു.
ബല്ല എ കെ ജി മെമ്മോറിയല്‍ ആര്‍ട്സ്- സ്പോര്‍ട്സ് ക്ലബ്ബ് ആന്റ് ലൈബ്രറി വാര്‍ഷികാഘോഷം നടത്തി; സിപിഎം ജില്ല കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു
