ലഹരിക്കെതിരെ പോരാളികളാവുക: സാദിഖലി ശിഹാബ് തങ്ങള്‍

പള്ളിക്കര: ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍നിന്നു നാടിനെ രക്ഷിക്കാന്‍ നാം ഓരോരുത്തരും പോരാളികളായി മാറണമെന്ന് പാണക്കാട് സയ്യിദ് സാദഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പള്ളിക്കര സംയുക്ത ജമാഅത് ലഹരി വിരുദ്ധ കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. കാമ്പയിന്റെ ലോഗോ പ്രകാശനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് കെ. ഇ. എ. ബക്കര്‍, ജനറല്‍ സെക്രട്ടറി ഗഫൂര്‍
ഷാഫി, ട്രഷറര്‍ മുഹമ്മദ് ഹാജി എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
അബ്ബാസ്ഹാജി, കുന്നില്‍ മുഹമ്മദ് ഹാജി, ഇസ്മയില്‍ തങ്ങള്‍, എ. കെ അബ്ദുല്ല, പുത്തൂര്‍ ഹംസ, ഹനീഫ മഠത്തില്‍, ഷുക്കൂര്‍ സാഹിബ് എന്നീ സംയുക്ത ജമാഅത്ത് ഭാരവാഹികള്‍സംബന്ധിച്ചു.

error: Content is protected !!