മൂന്നാംമൈല്‍: മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി യുവജന വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ചിന്മയ മിഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.ബാലചന്ദ്രന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു സംസ്‌കാരം യുവ തലമുറയിലേക്ക് സന്നിവേശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തപസ്യ കലാ സാഹിത്യ വേദി ജില്ലാ ഉപാദ്ധ്യക്ഷന്‍ എ.വി. സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ പ്രശ്‌നങ്ങള്‍ ഏറ്റവും നന്നായി അറിയുന്നത് നമുക്ക് മാത്രമാണെന്നും അതിനാല്‍ അവ പരിഹരിക്കാന്‍ പുറത്ത് നിന്ന് ആരെങ്കിലും എത്തും എന്ന് കരുതേണ്ടതില്ല എന്നും നമ്മള്‍ തന്നെ നമ്മുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. ജീവിതത്തില്‍ ജയിക്കാന്‍ പഠിപ്പിക്കുന്നതു പോലെ പരാജയപ്പെടാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം. പുരുഷോത്തമന്‍ സ്വാഗതവും, കണ്‍വീനര്‍ അര്‍ജുന്‍ മുളവിന്നൂര്‍ നന്ദിയുംപറഞ്ഞു.
യുവജന വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു; മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി നടന്ന യുവജന വിദ്യാര്‍ത്ഥി സംഗമം ചിന്മയ മിഷന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.ബാലചന്ദ്രന്‍ പെരിയ ഉദ്ഘാടനം ചെയ്തു.
