തുടരും -എമ്പുരാന്‍ വിജയങ്ങള്‍ ആഘോഷമാക്കി മോഹന്‍ലാല്‍ ഫാന്‍സ്

കാഞ്ഞങ്ങാട്:വ്യത്യസ്തമായ രൂപവും ഭാവവും പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കി സിനിമ ലോകത്തെ വിസ്മയം മോഹന്‍ലാല്‍ അഭിനയിച്ച എമ്പുരാന്‍, തുടരും എന്നീ രണ്ട് സിനിമകളുടെ മികച്ച വിജയം ആഘോഷമാക്കി ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ഫെല്‍ഫയര്‍ അസോസിയേഷന്‍ .കാഞ്ഞങ്ങാട്, നീലേശ്വരം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വി ജി എം തീയ്യറ്ററില്‍ വച്ച് എംമ്പുരാന്‍, തുടരും എന്നി സിനിമകളുടെ വിജയാഘോഷം നടത്തിയത്.അസോസിയേഷന്‍ പ്രവര്‍ത്തകരും,സിനിമ കാണാന്‍ എത്തിയവരും ചേര്‍ന്ന്. കേക്ക് മുറിച്ചും ,മധുരവിതരണവും എന്നിവ ചടങ്ങിന്റെ ഭാഗമായി നടത്തി.സംസ്ഥാന കമ്മറ്റി അംഗം ശശി കാഞ്ഞങ്ങാട്, ജില്ലാ ട്രഷറര്‍ മോഹനന്‍ നീലേശ്വരം, പ്രസന്നന്‍ നെല്ലിക്കാട്ട്,ബാബു ചാമകുഴി, നാരയണന്‍ അത്തി ക്കോത്ത്, സുജീഷ് കാഞ്ഞങ്ങാട്, ഹരീഷ് കല്യാണ്‍ റോഡ്,
രാജേഷ് കൊഴുമ്മല്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!