കാഞ്ഞങ്ങാട്:അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ളത്തിന് വേണ്ടി ഉപയോ ഗിക്കുന്ന കിണറില്‍ സാ മൂഹ്യദ്രോഹികള് കോഴിയുടെ വേയ്സ്റ്റ് നിക്ഷേപിച്ച് മലിനമാക്കി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കെ എസ് ഇ ബി യുടെ ട്രാന്‍സ്ഫോമര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയില്‍പ്പെടുകയും പ്രസ്തുത വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് കുഞ്ഞി, ജെപിഎച്ച് എന്‍ അശ്വതി, ക്ലാര് ക്ക് ആകാശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വിവരം മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍ കുമാര്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കുടുംബാരോഗ്യ കേന്ദ്രത്തിലെ കിണറില്‍ കോഴി മാലിന്യം നിക്ഷേപിച്ച് മലിനമാക്കി
