ജനനിയുടെ ‘ചൂട്ട് ‘ ഇന്ന് അരങ്ങിലെത്തും; ആദ്യ അവതരണം മൊടഗ്രാമം ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ഇന്ന് രാത്രി 9 ന്

കാഞ്ഞങ്ങാട് : ദേശത്തോടെ പറയാനുള്ള കാര്യങ്ങൾ നാടകംപ്രമേയമാക്കി അവതരിപ്പിച്ച വിദ്വാൻ പി കേളുനായരും വടക്കേ മലബാറിലെ പ്രമുഖ നാടക പ്രവർത്തകനും സ്വാതന്ത്ര്യസമരസേന നിയുമായ ശിരോമണി കോമൻ നമ്പ്യാരും ഗോപി ആശാനും ജന്മ കൊണ്ട് കാഞ്ഞങ്ങാട്ടെ നാടക പ്രവർത്തനത്തിന് പുത്തൻ ദിശ ബോധം നൽകിയ കാഞ്ഞങ്ങാട് ജനനി യുടെ മൂന്നാമത് നാടകമായ ‘ചൂട്ട് ‘ ന് ഇന്ന് തിരശ്ശീല ഉയരും . മെടഗ്രാമം ധർമ്മശാസ്ത ക്ഷേത്രപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തോടനുബന്ധിച്ച് രാത്രി 9 നാണ് നാടകം അരങ്ങിലെത്തുന്നത്.കുടക് ദേശത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരുപറ്റം പച്ചയായ മനുഷ്യരുടെ ജീവിത കഥയാണ് ചൂട്ട് . അവർ അനുഭവിച്ച തിത്താനുഭവങ്ങൾ. തിരുവായ്ക്കെതിർവായില്ലാത്ത കാലം മണ്ണും പെണ്ണും സ്വന്തമെന്ന് കൽപ്പിച്ച് ഗൗഡമാർ അടക്കി ഭരിച്ച കാലം.അവരുടെ നാശത്തിനായി ശിവാംശത്തിൽ അവതരിച്ച ഒരു വീര യോദ്ധാവിന്റെ ജീവിത കഥയാണ് ചൂട്ട് നിരവധി നാടകങ്ങളും ചെറുകഥകളും എഴുതിയിട്ടുള്ള ചന്ദ്രൻ കക്കട്ടിലാണ് ചൂട്ടിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. നൂറിലധികം നാടകത്തിൽ അഭിനയിക്കുകയും ചെറുതും വലുതുമായി 35 ഓളം നാടക സംവിധാനം ചെയ്ത രമേശ് മടിയനാണ് നാടകം സംവിധാനം ചെയ്തത്.ഇരുപത്തഞ്ചാം നൂറ്റാണ്ടിലും നാടകത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന സി കെ കൊടവലം, ബാബു അഞ്ചാം വയൽ, മോഹനൻ കക്കാണൻ, ഗിരീഷ് ഒയക്കട, പവിത്രൻ പുല്ലൂർ, സുനിൽ മുല്ലച്ചേരി, ജയൻ തട്ടുമ്മൽ, അനിൽ കൊടവലം, രാജു കാരാക്കോട്, ബിജു വാഴക്കോട്, സുജാത മേലടുക്കം, അശ്വതി മാണിയാട്ട്, സംഗീത ജയൻ വാഴക്കോട്, രക്നകരൻ കാരക്കോട്,ബാബുകാരാക്കോട്, രാജേഷ് തിരുവനന്തപുരം തുടങ്ങി ഒരുപറ്റം കലാകാരന്മാരാണ് ചൂട്ടിൻ്റെ കഥ പറയാൻ അരങ്ങിൽ എത്തുന്നത്.ഗാനരചന :രവി ആലുംമൂട് , സുനിൽ പ്ലാമോട്, സംഗീതം :സിന്ധു മനു പയ്യന്നൂർ, ആലാപനം :ചിത്രനാരായണൻ, രംഗപടം :വിജയൻ കടമ്പേരി, സ്റ്റിൽസ് :മഹേഷ്‌ മിഥില , കൊറിയോഗ്രഫി :സംഗീതജയൻ, സംഗീത നിയന്ത്രണം :രതീഷ് പൊള്ളക്കട, ദീപനിയന്ത്രണം :രാജു രാമഗിരി, ഒറിജിനൽ ബാക്ക് ഗ്രൗണ്ട് സ്കോർ :എം എം ഡിജിറ്റൽ കുഞ്ഞിമംഗലം,മനു പയ്യന്നൂർ എന്നിവരാണ് നാടകത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

error: Content is protected !!