പത്രവായനക്ക് ഗ്രേസ് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം ത്വരിതപ്പെടുത്തണം: എന്‍.പി.എ.എ.

നീലേശ്വരം: വിദ്യാര്‍ത്ഥികളില്‍ വായനശീലവും, സാമൂഹിക ബോധവും വളര്‍ത്തുന്നതിന്റെ ഭാഗമായി പത്രവായന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്ന പ്രഖ്യാപനം അദ്ധ്യായന വര്‍ഷം മുതല്‍ നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനയുടെ 2025-2026 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ സംസ്ഥാന ട്രഷറര്‍ അജിഷ് വി.പി ഉദ്ഘാടനം ചെയ്തു.കാസര്‍ഗോഡ് ജില്ലയില്‍ അഞ്ഞൂറ് ഏജന്റ്മാരെ സംഘടനയില്‍ അംഗങ്ങളാക്കാന്‍ തീരുമാനിച്ചു.കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ സോമന്‍ മുഖ്യപ്രഭാഷണം നടത്തി. നീലേശ്വരം പരിപ്പ് വട വിഭവശാല എ.സി. ഹാളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് എം.പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു .ജമ്മുകാശ്മീരിലെ പുല്‍ഗാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങള്‍ക്കും, ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന കസ്തുരി രംഗന്‍, പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.മുതിര്‍ന്ന അംഗം ഡി. കൃഷണന് അംഗത്വം നല്‍കി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.യോഗത്തില്‍ ഗോപിനാഥന്‍ മുതിരക്കാല്‍, പി.വി.കുഞ്ഞിക്കണ്ണന്‍, ഡി.എം.കുഞ്ഞി കണ്ണന്‍, എം.കുഞ്ഞമ്പു, പ്രകാശന്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു.ടി.പി.ജനാര്‍ദ്ധനന്‍ സ്വാഗതവും, ഡി.രാജന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!