മദ്‌റസാധ്യപകരുടെ സേവനം നിസ്തുലം : എസ് ജെ എം ബേഡഡുക്ക റെയ്ഞ്ച്

മരുതടുക്കം: സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാനും പുതു തലമുറയില്‍ ധാര്‍മികത വളര്‍ത്താനും മദ്‌റസാധ്യാപകര്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബേഡഡുക്ക റെയ്ഞ്ച് വാര്‍ഷിക ജനറല്‍ ബോഡി അഭിപ്രായപ്പെട്ടു.
ഫൈസല്‍ ഫാളിലി ഉദ്ഘാടനം ചെയ്തു
പ്രസിഡന്റ്കാസിം നഈമി അധ്യക്ഷനായി.
മഹല്ല് പ്രസിഡന്റ് സി എ അഹ്‌മദ്, ജനറല്‍ സെക്രട്ടറി മുത്തലിബ്, പി ടി എ ട്രഷറര്‍ ഇബ്രാഹിം കളരിയടുക്കം ,കമ്മിറ്റി പ്രതിനിധികള്‍ സംസാരിച്ചു.
ജില്ലാ ക്ഷേമനിധി പ്രസിഡന്റ് ഹമീദ് മൗലവി ക്ലായിക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
പ്രസിഡന്റ്: മുനീര്‍ ഹിമമി മാണിമൂല ,
ജനറല്‍ സെക്രട്ടറി: അഷ്‌റഫ് സഖാഫി,
ട്രഷറര്‍: നാസര്‍ സുഹ്രി.
ഫൈസല്‍ ഫാളിലി, മുഹമ്മദ് റാഷിദ് ഹിമമി സഖാഫി, നാസര്‍ സഖാഫി
(വൈസ് പ്രസിഡന്റ് മാര്‍),
അഷ്‌റഫ് സുഹ്രി,ഷരീഫ് ഹാഷിമി,ഹസന്‍ സഅദി ജോയിന്റ് (സെക്രട്ടറിമാര്‍)
എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു
നാസര്‍ സുഹ്രിസ്വാഗതംപറഞ്ഞു.

error: Content is protected !!