ഹോസ്ദുര്‍ഗ് കോടതി കെട്ടിടത്തിന് മുകളിലേക്ക് മരം പൊട്ടിവീണു

കാഞ്ഞങ്ങാട് :അപ്രതീക്ഷമായി എത്തിയ ചുഴലിക്കാറ്റില്‍ ഹോസ്ദുര്‍ഗ് കോടതി കെട്ടിടത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ
മുകളിലേക്കാണ് പിറക്ക് ഭാഗത്തുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫിസ് വളപ്പിലെ വന്‍ മരം കടപുഴകി വീണത്. കോടതി ഫയലുകള്‍ ഉള്‍പെടെ സൂക്ഷിക്കുന്ന ഭാഗത്തെ ഓടുകള്‍ ഉള്‍പ്പെടെ തകര്‍ന്നു വീണു. കോടതിയിലേക്ക് പോകുന്ന വഴിയില്‍ ബ്ലോക്ക് ഓഫീസ് ഹാളിന്റെ മുന്‍വശത്തെ കൂറ്റന്‍ മരവും റോഡിലേക്ക് കടപുഴക്കി വീണു. ഹോസ്ദുര്‍ഗ് കോട്ടക്ക് സമീപത്തെ വന്‍ പുളി മരവും ചുഴലിക്കാറ്റില്‍ കടപുഴകി വീണിട്ടുണ്ട്. എവിടെയുംആളപായമില്ല.

error: Content is protected !!