കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടും പരിസരങ്ങളിലും മാനസിക നില വിട്ട നിലയില്‍ നാട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടാക്കുകയായിരുന്നു യുവാവിനെ
സ്നേഹാലയത്തില്‍ എത്തിച്ചു.കര്‍ണാടക ധാര്‍വാര്‍ സ്വദേശി ഹബീബ് ഖാന് (33)നെയാണ് ഹോസ്ദുര്‍ഗ് പോലീസ് സീനിയര്‍ സി പി ഒ പ്രദീപന്റെ നേതൃത്വത്തില്‍ ഇവിടെ എത്തിച്ചത്.
ഒരാഴ്ചക്കുള്ളില്‍ ഹബീബ് വീട്ടുകാരുടെ നമ്പര്‍ ഓര്‍ത്തെടുക്കുകയും സ്നേഹാലയത്തില്‍ നിന്ന് കുടുംബത്തെ ബന്ധപ്പെടുകയുമായിരുന്നു.കസിന് ബ്രദര്‍ സായിദ് അലിയും മാമ ഇമ്തിയാസ് മറ്റ് കുടുംബാഗങ്ങളും ചേര്‍ന്ന് ഇന്ന് രാവിലെ സ്നേഹാലയത്തില്‍ എത്തി ഹബീബിനെ വീട്ടിലേയ്ക്ക് തിരികെ കൊണ്ട് പോയി.
വീട്ടില്‍ നിന്നും ഇറങ്ങി പോയ ഹബീബിനെ കുടുംബം അന്വേഷിച്ചു വരികയായിരുന്നു. അമിത മദ്യപാനം മൂലമാണ് ഹബീബിന്റെ മാനസിക നില തകരാറില്‍ ആയത് എന്ന് കുടുംബാഗങ്ങള്അറിയിച്ചു.
