കാഞ്ഞങ്ങാട് : എസ് എസ് എഫിന്റെ സ്ഥാപക ദിനത്തില്‍ ഏപ്രില്‍ 29 ന് ഇസ്റ കളനാടില്‍ വെച്ച് എസ്എസ്എഫ് ഉദുമ ഡിവിഷന് സമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശരികളുടെ ആഘോഷം എന്ന ശീര്‍ഷകത്തില്‍ കേരളത്തിലെ 120 ഡിവിഷനുകളില്‍ സമ്മേളനങ്ങള്‍ നടക്കുന്നു. ഉദുമ ഡിവിഷനിലെ മേല്‍പറമ്പ്, ചെമ്മനാട്, കുണിയ, പള്ളിക്കര, ബേക്കല്‍, ഉദുമ, കുണ്ടംകുഴി, കുറ്റിക്കോല്‍, ചട്ടന്ചാല് എന്നി 9 സെക്ടറുകളില്‍ നിന്നായി 500 ഓളം വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ്സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം ഉദ്ഘാടനം നിര്‍വഹിക്കും. ഡിവിഷന് പ്രസിഡണ്ട് അബ്ദുല്ല സഖാഫി എരോല്‍ അധ്യക്ഷനാവും. രിസാല മാനേജിങ് ഡയറക്ടര്‍ സി.എന്‍ ജഅഫര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ജുനൈദ് ഹിമമി വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കും. സമാപനത്തിനോട് അനുബന്ധിച്ചു നടക്കുന്ന വിദ്യാര്‍ത്ഥി റാലി മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് കരിപ്പൊടി ഫ്ലാഗ് ഓഫ് ചെയ്യും.കളനാടില്‍ നിന്ന് ആരംഭിച്ച് മേല്‍പ്പറമ്പില്‍ റാലി സമാപിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഉദുമ ഡിവിഷന് പ്രസിഡണ്ട് അബ്ദുള്ള സഖാഫി എരോല്‍,സെക്രട്ടറിമാരായ ആരിഫ് ബേനൂര്‍, മുഹമ്മദ് സുഹ്രി ചേടിക്കുണ്ട് എന്നിവര്‍ സംബന്ധിച്ചു.
എസ്എസ്എഫ് ഉദുമ ഡിവിഷന് സമ്മേളനം 29 ന് ഇസ്റ കളനാടില്‍
