കാഞ്ഞങ്ങാട് : ‘അതികാരികളേ നിങ്ങളാണ് പ്രതികള്‍’ എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്താകെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായി. പുതിയ ജനറേഷന് കൈവിട്ടുപോയെന്ന മനോഭാവം രൂപപ്പെടുത്തുന്ന ചര്‍ച്ചകളും ഇടപെടലുകളും നേരിനോട് നീതിപുലര്‍ത്തുന്നതല്ലെന്ന് എസ് എസ് എഫ് തിരിച്ചറിയുന്നു. ഈ തിരിച്ചറിവില്‍ നിന്നുംശരികളുടെ ആഘോഷം എന്ന ശീര്‍ഷകത്തില്‍ ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 29 ന് എസ് എസ് എഫിന്റെ 53മത് സ്ഥാപക ദിനത്തില്‍ കേരളത്തിലെ 125 ഡിവിഷനുകളില്‍ ഡിവിഷന് സമ്മേളനങ്ങള്‍ നടക്കും. എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന് സമ്മേളനം പാറപ്പള്ളി ദാറു റഷാദില്‍ വെച്ച് നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു കാഞ്ഞങ്ങാട് ഡിവിഷനിലെ പാണത്തൂര്‍, പരപ്പ, നീലേശ്വരം,പുഞ്ചാവി, കാഞ്ഞങ്ങാട്, അജാനൂര്‍ എന്നീ 6 സെക്ടറുകളില്‍ നിന്നായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ സമ്മേളത്തിന്റെ ഭാഗമാവും.
ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമില്‍ എ എസ് എം എ ജില്ലാ സെക്രട്ടറി ബശീര്‍ മങ്കയം പതാക ഉയര്‍ത്തും. കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ സെക്രട്ടറി വി.സി അബ്ദുല്ല സഅദി ഉദ്ഘാടനം നിര്‍വഹിക്കും. എസ് എസ് എഫ് ഡിവിഷന് പ്രസിഡന്റ് അബ്ദു റഹ്മാന് ശാമില്‍ ഇര്‍ഫാനി അദ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്ല ബുഖാരി ജില്ലാ സെക്രട്ടറി ഷാഹിദ് പെട്ടിക്കുണ്ട് എന്നിവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കും എസ് എസ് എഫ് കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്ഹാഖ് ഇര്‍ഫാനി മറ്റു എസ് വൈ എസ് കേരള മുസ്ലിം ജമാഅത്ത് സാരഥികള്‍ പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാര്‍ത്ഥി റാലി എസ് വൈ എസ് ജില്ലാ സെക്രട്ടറി ശിഹാബ് പാണത്തൂര്‍ ഫ്ലാഗ് ഓഫ് ചെയ്യും. പാറപ്പള്ളി ദാറുറ ഷാദ് പരിസരത്ത് വെച്ച് റാലി ആരംഭിച്ച് അമ്പലത്തറയില്‍ സമാപിക്കും വാര്‍ത്ത
സമ്മേളനത്തില്‍ എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന് പ്രസിഡന്റ് അബ്ദു റഹ്മാന് ശാമില്‍ ഇര്‍ഫാനി , ജനറല്‍ സെക്രട്ടറി
റിയാസ് ബദവി, സെക്രട്ടറിമാരായ സുഹൈല്‍ വാരിസി, സയ്യിദ് മുഹമ്മദ് സിറാജ് അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.
ശരികളുടെ ആഘോഷം: എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷന് സമ്മേളനം പാറപ്പള്ളിയില്‍
