ചെറുവത്തൂര്‍ : രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം, ലോക മലമ്പനി ദിനചാരണം എന്നിവയോടനുബന്ധിച്ചു ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാലിക്കടവ് മൈതാനിയിലെ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്.എന്‍ നിര്‍വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍ പി വി അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് സുപ്പര്‍വൈസര്‍ അജിത് സി.ഫിലിപ്പ് നന്ദിയും പറഞ്ഞു.
ജില്ലാ വെക്ടര്ബോണ് ഡിസീസ് കണ്ട്രോള് ഓഫീസര്‍ ഷാജു എന്‍ എ, ടെക്നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന് എം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹസീബ് പി. പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ആരോഗ്യ സെമിനാറില്‍ ‘ ജനകീയ ആരോഗ്യം കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍-കാസര്‍കോടിന്റെ സവിശേഷത ‘ എന്ന വിഷയത്തില്‍ ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സന്തോഷ് ബി. മലമ്പനി നിവാരണത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ കാസറഗോഡന്‍ ഇടപെടലുകള്‍ ‘ എന്ന വിഷയത്തില്‍ റിട്ടയെര്‍ഡ് ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് ഓഫീസര്‍ സുരേശന് വി, ‘ആരോഗ്യ വകുപ്പിന്റെ ജനക്ഷേമ പദ്ധതികള്‍’ എന്ന വിഷയത്തില്‍ ജനകീയ ആരോഗ്യ കേന്ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ധന്യ മനോജ് എന്നിവര്‍ വിഷയാവതരണം നടത്തി.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചു ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് തയ്യാറാക്കിയ ആരോഗ്യം ആനന്ദം എക്സിബിഷന് സ്റ്റാളും ജനശ്രദ്ധയാകര്‍ഷിച്ചു. സ്റ്റാള്‍ സന്ദര്‍ശിക്കുന്ന പൊതു ജനങ്ങള്‍ക്കായി ബ്ലഡ് പ്രഷര്‍ പരിശോധന, ബോഡി മാസ് ഇന്‍ഡക്സ്, പ്രമേഹ പരിശോധന, യു എച്ച് ഐഡി , ആഭ കാര്‍ഡ് തയ്യാറാക്കല്‍, പോഷകാഹാര പ്രദര്‍ശനവും കൗണ്‍സിലിംങും, ഓണ്‍ലൈന്‍ ക്വിസ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഹെല്‍പ്പ് ഡെസ്ക് കൂടാതെ ബി ഹാപ്പി ബി ഹെല്‍ത്തി സെല്‍ഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. ദിവസവും വിവിധ ആരോഗ്യ സേവനങ്ങള്‍ തേടി വന്‍ ജനപങ്കാളിത്തമാണ് സ്റ്റാളില്‍ ഉളളതെന്നു പരിപാടിയുടെ ആരോഗ്യ വകുപ്പിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.സന്തോഷ്ബിഅറിയിച്ചു.
