കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഈ മാസം 28 ന് വായനക്കാര്‍ക്കായി തുറന്നു കൊടുക്കും. കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യ സഭ എം.പി.യുമായ ഡോ. ജോണ്‍ ബ്രിട്ടാസാണ് ഉദ്ഘാടകന്‍. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ ടി ഐ മധുസൂദനന്‍ എം.എല്‍. എ അധ്യക്ഷത വഹിക്കും. കവി സി.എം. വിനയചന്ദ്രന്‍ പ്രഭാഷണം നടത്തും. ദേശീയ പാതയോരത്ത് കഴിഞ്ഞ ഒരു വ്യാഴ വട്ടക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന പാഠശാല വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ജില്ലയിലെ മികച്ച ഗ്രന്ഥാലയങ്ങളിലൊന്നാണ്. പ്രഭാത സവാരിക്കിടെ സ്ത്രീകളെ അക്രമിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ വനിതാവേദി നടത്തിയ പ്രതിഷേധ പ്രഭാത സവാരി, ചായക്കട ചര്‍ച്ച, അറുപതോളം എഴുത്തുകാരുടെ സാന്നിധ്യത്തില്‍ നടന്ന പുസ്തക വിചാരം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട പരിപാടികളാണ്. ആറായിരത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തില്‍ വനിതാവേദി, ബാലവേദി, വയോജനവേദിസജീവമാണ്
