കാഞ്ഞങ്ങാട് ഞാണിക്കടവ് ഹിദായത്തുൽ ഇസ്ലാം മദ്രസയ്ക്ക് വേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടം പാണക്കാട് സയ്യദ് സാദിക്ക് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തണ്ടുമ്മൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, ഞാണിക്കടവ് ഖത്തീബ് ആഷിക്ക് ഫൈസി കാക്കടവ്, മൊയ്തു മൗലവി, പി.മുഹമ്മദ്ഹാജി, കെ.സി. മുഹമ്മദ് ഹാജി, അഡ്വ: എൻ എ ഖാലിദ്, അബ്ദുള്ള ഫൈസി, വൺ ഫോർ അബ്ദുൾ റഹ്മാൻ , കെ കെ ജാഫർ , സഫീർ ഞാണിക്കടവ്, ടി. മുനീർ , പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു . കെ.പി.അബൂബക്കർ സ്വാഗതവും, സി.എച്ച്. ഖാലിദ് നന്ദിയും പറഞ്ഞു.
ഞാണിക്കടവ് മദ്രസ ഉദ്ഘാടനവും പൊതു സമ്മേളനവും നടന്നു
