മലബാര്‍ ദേവസ്വം എo പ്ലോയിസ് സംഘ് (ബിഎംഎസ്)ജില്ലാ സമ്മേളനം

കാസര്‍കോട്: മലബാര്‍ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ജോലി ചെയ്യുന്ന ജീവനക്കാരെ വിവിധ തട്ടുകളിലാക്കി വഞ്ചിക്കുന്ന സര്‍ക്കാറിന്റെ നടപടി പ്രാകൃതവും തൊഴിലാളിവിരുദ്ധതയുമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍.
മധൂര്‍ സിദ്ധി വിനായക ക്ഷേത്ര പരിസരത്ത് വച്ച് ചേര്‍ന്ന മലബാര്‍ ദേവസ്വം എംപ്ലോയിസ് സംഘ് ജില്ലാ കമ്മിറ്റി രൂപികരണം ഉദ്ഘാടനം ചെയ്തുകൊണ്ട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പിറവിക്ക് ശേഷം 7 പതിറ്റാണ്ട് ഇടത്- വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ക്ഷേത്ര ജിവനക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സാധിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്ര ജിവനക്കാര്‍ക്ക് കൃത്യമായി മാസ ശമ്പളം ലഭിക്കാന്‍ ഏകികൃത ദേവസ്വം നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു, പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ 34 വര്‍ഷക്കാലം ദേവസ്വം എംപ്ലോയിസ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി ) യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗംഎന്ന നിലയില്‍ പ്രവര്‍ത്തിച്ച് വന്ന മധു കിഴൂര്‍ രാജിവച്ച് ബി എം എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചു . സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് തങ്ക മോഹനന്‍,ബി എം എസ് ജില്ല സിക്രട്ടറി കെ വി ബാബു, സംസ്ഥാന ഉപാധ്യക്ഷന്‍ ഉണ്ണിക്കൃഷ്ണന്‍ തളിപ്പറമ്പ്,കണ്ണൂര്‍ ജില്ലാ സിക്രട്ടറി നാരായണന്‍ കൊമ്പിലാത്ത്, മധു കീഴൂര്‍ എന്നിവര്‍ സംസാരിച്ചു,യോഗത്തിന്റെ സമാരോ പ് ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി രാഹുല്‍ ആര്‍ നാഥ് നടത്തി.യോഗത്തില്‍ മധൂര്‍ സിദ്ധി വിനായക ക്ഷേത്രത്തില്‍ 31 വര്‍ഷമായി വഴിപാട് ക്ലാര്‍ക്ക് ആയി ജോലി ചെയ്തു റിട്ടയര്‍ ചെയ്ത എം പി ചന്ദ്രനെആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി ദിനേശ് പി സ്വാഗതവും യൂണിയന്‍ ജില്ലാ സെക്രട്ടറി ഗുരുദാസ് നന്ദി പറഞ്ഞു. ഭാരവാഹികളായ മധു കിഴൂര്‍ (പ്രസിഡന്റ്) ഗുരുദാസ് (മധൂര്‍), പുഷ്പരാജ് കൊറക്കോട് (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.

error: Content is protected !!