അജാനൂര്‍ യൂത്ത് ലീഗ് രക്ത ദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : അജാനൂര്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്ത ദാന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന ക്യാമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആസിഫ് ബദര്‍ നഗര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അഷ്‌കര്‍ അതിഞ്ഞാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഡോ: അംജിത,കൗണ്‍സിലര്‍ അരൂണ്‍ ബേബി, ബ്ലഡ് ബാങ്ക് ജീവനക്കാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. രക്ത ദാനം മഹാ ദാനമാണെന്നും അവയവദാനം പോലെ തന്നെ മഹത്തരമായ കാര്യമാണ് രക്തദാനമെന്നും ഉദ്ഘാടന വേളയില്‍ മുബാറക്ക് ഹസൈനാര്‍ പറഞ്ഞു രക്തദാനംകൊണ്ട് നമുക്ക് യാതൊരു വിധ ദോഷവുമില്ലെന്ന് മാത്രമല്ല ഗുണങ്ങളാണ് ഉണ്ടാകുന്നതെന്നും രക്തം ദാനം ചെയ്യാന്‍ പലരും മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നതായിട്ടാണു കണ്ടു വരുന്നത്.

രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അതിനു പിന്നിലെന്നും നല്‍കുന്ന ഒരോ തുള്ളി രക്തവും ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കുമെന്നു മാത്രമല്ല, ദാതാവിന് പല വിധത്തിലുള്ള ഗുണങ്ങളും രക്തദാനം കൊണ്ട് ലഭിക്കുമെന്നും ഒരു ജീവന്‍ രക്ഷിക്കാന്‍ നമ്മളെ കൊണ്ട് സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും വലിയ പുണ്യമെന്നും, ആരോഗ്യമുള്ള മുഴുവന്‍ ആളുകളുംഅടിയന്തര സാഹചര്യങ്ങള്‍, ശസ്ത്രക്രിയകള്‍, വൈദ്യചികിത്സകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ സുസജ്ജമാണെന്ന് ഉറപ്പാക്കുന്നതിനും വേണ്ടി രക്തം ദാനം ചെയ്യാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു. ദാനം ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി ക്യാമ്പ് സംഘടിപ്പിച്ച പഞ്ചായത്ത് കമ്മിറ്റിക്കുള്ള പ്രശംസാപത്രം പ്രസിഡന്റ് ആസിഫ് ബദര്‍ നഗറിന് ഡോ അംജിത കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍,ട്രഷറര്‍ ജബ്ബാര്‍ ചിത്താരി,ഇഖ്ബാല്‍ വെള്ളിക്കോത്ത്, മാണിക്കോത്ത് അബൂബക്കര്‍, ജംഷീദ് കുന്നുമ്മല്‍,ആബിദ് മുക്കൂട്,സി. എച്ച്.നിസാം,അനീസ് തെക്കേപ്പുറം,റസാക്ക് മാണിക്കോത്ത്,അസീസ് പാലക്കി,സി. കെ.കരീം, മജീദ് ലീഗ്,ജാസിം പാലായി,മിദ്ലാജ് വാഫി,സഫീര്‍ ബാടോത്ത്,നാസര്‍ ബാടോത്ത്,സി.എം. ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു ട്രഷറര്‍ ജസീം ഇഖ്ബാല്‍നന്ദി പറഞ്ഞു.

 

error: Content is protected !!