കാശ്മീരിലെ ഭീകരാക്രമണം: വര്‍ഗീയ ലഹള ഉണ്ടാകും വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മുസ്ലീം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ കേസ്

കാഞ്ഞങ്ങാട് :കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരായും ലഹള ഉണ്ടാകണമെന്നുള്ള ഉദ്ദേശത്തോടെയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മുസ്ലീം ലീഗ് നേതാവും കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരെ
ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ് പി ഷാജിയുടെ പരാതിയെ തുടര്‍ന്നാണ്‌ കേസെടുത്തത്. ഈ മാസം 23 ന്‌
വൈകിട്ടാണ് ബഷീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി തീവ്രവാദികളെ ന്യായീകരിച്ചു കൊണ്ടും അക്രമത്തിന് പിന്നില്‍ സംഘ പരിവാണെന്നും പരാമര്‍ശിച്ച് കൊണ്ടും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. സംഭവം വിവാദമായപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

error: Content is protected !!