യോഗക്ഷേമസഭ കാഞ്ഞങ്ങാട് ഉപസഭ വാര്‍ഷിക സമ്മേളനം; എഴുത്തുകാരിയും സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തകയുമായ ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : യോഗക്ഷേമസഭ കാഞ്ഞങ്ങാട് ഉപസഭ വാര്‍ഷിക സമ്മേളനവും, കുടുംബ സംഗമവും കാഞ്ഞങ്ങാട് സൗത്ത് മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. എഴുത്തുകാരിയും സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തക ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇ.ബി. ഭട്ട് അധ്യക്ഷത വഹിച്ചു. വെച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ബ്രഹ്‌മശ്രീ പത്മനാഭന്‍ മധുരമ്പാടി തായര്‍, പി ഉണ്ണികൃഷ്ണന്‍, സതീഷ് ആനന്ദാശ്രമം, പി ഗോവിന്ദന്‍, ശ്രുതി സുകേഷ് എന്നിവരെ ആദരിച്ചു. ഉത്തര മേഖലാ പ്രസിഡന്റ് കല്പമംഗലം നാരായണന്‍ നമ്പുതിരി, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം തുയ്യം ശ്രീധരന്‍ ഭട്ടതിരി, പി.ഗീത, ഗൗരി എം എസ് എന്നി വര്‍ സംസാരിച്ചു. സെക്രട്ടറി കെ എന്‍ ശ്യാമള സ്വാഗതവും, ട്രഷറര്‍ ശ്രീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഗോവിന്ദന്‍ മാങ്കുളം (പ്രസിഡന്റ്), ഗോവിന്ദന്‍ പുതുമന (സെക്രട്ടറി), ശങ്കരന്‍ കാഞ്ഞിരപ്പളളി (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.

error: Content is protected !!