നീലേശ്വരത്ത് കാറില്‍  10 കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം കഠിന തടവും , 25000 രൂപ പിഴയും

കാഞ്ഞങ്ങാട് : കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം കഠിന തടവും , 25000 രൂപ പിഴയും വിധിച്ചു. തളങ്കര ബാങ്കോട്
ബി എ ഷംസുദ്ദീന്‍ (46), കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ ഹൗസില്‍ കെ. നൗഷാദ് എന്ന കാരാട്ട് നൗഷാദ് (47) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ രണ്ട് വര്‍ഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയും ,പിഴയടച്ചില്ലെങ്കില്‍ മൂന്നും മാസം കൂടി അധിക തടവും വിധിച്ചത്.

2020 ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 12.30 മണിക്ക് നീലേശ്വരം- പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപം എന്‍ എച്ച് റോഡില്‍ വെച്ചാണ്
കെ എല്‍ 14 ടി 2141 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവ് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ വി മഹേഷ് പിടികൂടി പ്രതികളെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് അന്വേഷണം നടത്തിയത് ചന്തേര ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.നാരായണനും ,ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പി. സുനില്‍ കുമാറു മാണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി , അഡ്വ.ചിത്രകല എന്നിവര്‍ഹാജാരായി.

error: Content is protected !!