കാഞ്ഞങ്ങാട്ടും രാജപുരത്തും പോലീസിനെ ആക്രമിച്ച കേസുകളില്‍ മൂന്ന് പ്രതികള്‍ റിമാന്റില്‍

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടും രാജപുരത്തും പോലീസ് സംഘത്തെ ആക്രമിച്ച കേസുകളില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ റിമാന്റില്‍. കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ മംഗല്‍പാടി വെറ്റിനറി ഹോസ്പിറ്റലിലെ അറ്റന്‍ഡര്‍ ആലയിലെ സി. കെ. മോഹന്‍ കുമാര്‍ (53), രാജപുരത്തെ സംഭവത്തില്‍ ചാമുണ്ഡിക്കുന്ന്  ശിവപുരത്തെ എസ് സി പ്രദീപ് (43) സഹോദരന്‍ പ്രമോദ് (41) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇതില്‍ പ്രമോദ്, സഹോദരന്‍ പ്രദീപും പോലീസ് കാവലില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് . അലാമിപ്പള്ളി – കൂളിയങ്കാല്‍ റോഡില്‍ .
മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിച്ചു വന്ന പോലീസ് പിടികൂടിയ മോഹന്‍ കുമാര്‍ ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ പ്രൊബേഷണല്‍ എസ്.ഐ കെ. വി. ജിതി നിനെ വലത് കൈ പിടിച്ച് തിരിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് കുമാറിനെ മാന്തി പറിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായാണ് കേസ്.
ചൊവ്വാഴ്ച രാത്രി 7.05 സംഭവം.

ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സഹോദരങ്ങള്‍ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ഇ.ആര്‍.എസ്.എസ് വഴി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലു മെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രമോദ്, സഹോദരന്‍ പ്രദീപ് അറസ്‌ററിലായത്. ചൊവ്വാഴ്ച രാത്രി 11 ന് പനത്തടി ചാമുണ്ഡിക്കുന്നി ലായിരുന്നു സംഭവം.രാജപുരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോന്‍സി പി . വര്‍ഗീസ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് ജോസഫ്, കെ. വി. നിതിന്‍, ശശികുമാര്‍ എന്നി ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം. പോലീസിനെ കണ്ടപ്പോള്‍ വഴക്ക് അടിച്ച ഇരുവരും
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേര ചട്ടിയെടുത്ത് എറിഞ്ഞു. പിന്നാലെ കല്ലേറും തുടങ്ങിയത്. പോലീസ് ജീപ്പിന്റെ ഒരു ഭാഗത്തെ കണ്ണാടിയും പൊടിച്ചു. വയര്‍ലെസ് സെറ്റിന്റെ ആന്റിനവലിച്ചു പൊട്ടിക്കുകയും ചെയ്തു .ഇതില്‍ പ്രമോതിന് രാജപുരം, തൃശ്ശൂര്, മാനന്തവാടി, ബേഡകം പോലിസ് സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ തുടങ്ങിയ സ്റ്റേഷനില്‍ ഏഴോളം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ അഞ്ച് കേസും പോലീസിനെതിരെയുള്ള അക്രമമാണ്.

error: Content is protected !!