ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം ആറാട്ടു മഹോത്സവത്തിന് കലവറ നിറച്ചു

ഉദുമ: അരവത്ത് കെ യു പത്മനാഭ തന്ത്രികളുടെ മഹനീയ കാര്‍മ്മികത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ 29 വരെ ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട്മഹോത്സവ കലവറ നിറച്ചു. മുക്കുന്നോത്ത് പ്രാദേശിക സമിതി, കുണ്ടുകുളം പാറ പ്രദേശ് പ്രാദേശിക സമിതി, ഉദുമ വലിയവളപ്പ് പ്രാദേശിക സമിതി, മൊട്ടമ്മല്‍-മുല്ലച്ചേരി-ബൊമ്മണി പ്രാദേശിക സമിതി, നാലാം വാതുക്കല്‍ പ്രാദേശിക സമിതി എന്നിവിടങ്ങളില്‍ നിന്നുമായി വാദ്യമേളങ്ങളുടെയും മുത്തുകുടയുടെയും അകമ്പടിയില്‍ അന്നദാനത്തിലേക്കാവശ്യമായ ധാന്യങ്ങളും പച്ചക്കറികളും വാഴക്കുലകളും നാളികേരങ്ങളും കലവറ നിറയ്ക്കാനായി ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചു. 24ന് വ്യാഴാഴ്ച്ച രാവിലെ 10.16 മുതല്‍ 11.16 വരെയുളള ചതയം നാലാംപാദം എടവം രാശി മുഹൂര്‍ത്തത്തില്‍ ആറാട്ടിന് കൊടിയേറും. തുടര്‍ന്ന് ക്ഷേത്ര എമാറത്തു കമ്മിറ്റി യുഎഇ പണിത സരസ്വതി മണ്ഡപ സമര്‍പ്പണം. ശേഷം കൊപ്പല്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ആധ്യാത്മിക പ്രഭാഷണം നടത്തും. 25ന് സരസ്വതി മണ്ഡപത്തില്‍ നൃത്തനൃത്ത്യങ്ങള്‍, 26 ന് നടുവുത്സസവ ദിവസം ഉച്ചയ്ക്ക് സമൂഹസദ്യ. രാത്രി തിരുമുല്‍കാഴ്ച സമര്‍പ്പണം, തിടമ്പ് നൃത്തം. 27 ന് നഗരപ്രദക്ഷിണം. 28 ന് രാവിലെ 10 മണിക്ക് ആറാട്ട്, 12.15 ന് കൊടിയിറക്കം. രാത്രി 8.45ന് മീത്തലെകാവില്‍തൊയ്യംകൂടല്‍.

error: Content is protected !!