വഖഫ് ഭേദഗതി ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും : റഷീദ് ബെളിഞ്ചം

ഉദുമ :വഖഫ് ഭേദഗതി ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോപത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് മദ്രസ്സാ മാനേജ് മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ,കേന്ദ്ര വഖഫ് ഭേദഗതി ബില്ലിനെതിരെ കാസര്‍ക്കോട് ജില്ലയിലെ 39 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന ധര്‍ണ്ണ യുടെ ഭാഗമായി കോട്ടിക്കുളം റൈഞ്ച് മദ്രസ്സാ മാനേജ്‌മെന്റ് ഉദുമ പോസ്റ്റാഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റൈഞ്ച് മദ്രസ്സാ മാനേജ്‌മെന്റ് പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം.ഷെരീഫ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സീതികാദര്‍ കുളിക്കുന്ന് സ്വാഗതം പറഞ്ഞു.
എസ്എംഎഫ് ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കല്ലട്ര അബ്ബാസ് ഹാജി മഹല്‍ഖത്തിബുമാരായ അബ്ദുള്‍ കാദര്‍ സഖാഫി (ബണ്ടിച്ചാല്‍) അനസ് റഹ്‌മാനി (ഉദുമ )സഫിയുദ്ധിന്‍ സുല്‍ത്താനി (കാപ്പില്‍) ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ ഖാലിദ് ചെര്‍ക്കള ,അബ്ദുല്‍ ഖാദര്‍ സഅദി, പി എ ഹസൈനാര്‍ മാങ്ങാട്, മദ്രസ മാനേജ്‌മെന്റ് റൈഞ്ച് ഭാരവാഹികളായ ശരീഫ് തോട്ടത്തില്‍ ,അഷറഫ് മുല്ലച്ചേരി , ഒ.കെ. അബ്ദുള്‍ റഹിമാന്‍ , അബ്ദുള്‍ ലത്തീഫ് ഉദുമ മഹല്‍ ഭാരവാഹികളായ അബ്ദുള കളനാട്, യൂസഫ് ചാപ്പ ,ബഷീര്‍ പാക്യാര , കരിം നാലാം വതുക്കല്‍ ,അബുള്ള കരിപ്പൊടി , മുഹമ്മദ് കുഞ്ഞി മാങ്ങാട് എന്നിവര്‍പ്രസംഗിച്ചു

error: Content is protected !!