കാഞ്ഞങ്ങാട്: പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി കണ്ണാശുപത്രി കാഞ്ഞങ്ങാട് യൂണിറ്റിന് NABH എന്‍ട്രി ലെവല്‍ അംഗീകാരം.
ആരോഗ്യരംഗത്ത് ഉന്നത ഗുണനിലവാരം ഉറപ്പാക്കുവാന്‍, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ഹോസ്പിറ്റലുകള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് NABH.
ഈ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ഏക കണ്ണാശുപത്രിയാണ്. സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങ് ഏപ്രില്‍ 27 ന് വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സ് വെച്ച് നടക്കും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി എം സുരേഷ് ബാബുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹി ക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, നഗരസഭാരായ കെ വി സുജാത, പി വി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ തുടങ്ങി. രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ നിരവധി പേര്‍ പങ്കെടുക്കും. തുടര്‍ന്ന് പയ്യന്നുര്‍ ഐ ഫൗണ്ടേഷന്‍ സ്റ്റാഫുകളുടെ കലാപരിപാടികളും നടക്കും. കാഞ്ഞങ്ങാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. പി എം സുരേഷ് ബാബു, സി ഒ . മുകേഷ് അത്തായി, അഡ്മിനേറ്റര്‍ സാവിത്രി ലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.
