ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള : അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ സെമിയില്‍; ഇന്ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത് ന്റെ താരങ്ങളുമായി ഇറങ്ങുന്ന ബീച്ച് ഫ്രണ്ട്‌സ് ബത്തേരിക്കല്‍ കടപ്പുറവും സാബാന്‍ കോട്ടക്കലില്‍ താരങ്ങളുമായി ഇറങ്ങുന്ന സ്‌പോര്‍ട്ടിംങ്ങ് ഇമ്മാറത്ത് മൂന്നാംമൈലുമായി മത്സരിക്കും

കാഞ്ഞങ്ങാട്:ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ്എഫ്എ അംഗീകൃത കെ സെവന്‍ സോക്കര്‍ അഖിലേന്ത്യ ഹെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ വാശിയേറിയ പോരാട്ടത്തില്‍ കെ ഫോര്‍ കട്ടന്‍ കെ ഡി എസ് കിഴിശ്ലോരിയുടെ താരങ്ങളുമായി ഇറങ്ങിയ ടൗണ്‍ ബോയ്‌സ് പുതിയ കോട്ടയെ അല്‍ മദീന ചെപ്പുളശ്ശേരിയുടെ മരങ്ങളുമായി ഇറങ്ങിയ മുന്‍ ചാമ്പ്യന്മാരായ അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ നറുക്കെടുപ്പിലൂടെ പരാജയപ്പെടുത്തി ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.

കളിയില്‍ ഇരുട്ടിമുകളും നേടിയ ഓരോ ഗോള്‍ സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തി അതിലും തുല്യമായതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത് .ഭാഗ്യം അരയാല്‍ ബ്രദേഴ്‌സിനോടൊപ്പമാണ് നിന്നത്. മത്സരം തുടങ്ങി 10 മിനിട്ടിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി എന്നാല്‍ പിന്നീട് രണ്ടു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ ആയില്ല അതിനാലാണ് പെനാല്‍റ്റി ഷൂട്ടൗട്ട് ,നറുക്കെടുപ്പ് എന്നിവ നടത്തി വിജയികളെ കണ്ടെത്തിയത്.മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍,വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍,പ്രമുഖ വ്യവസായി ……,ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.ഇന്നത്തെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തകാന്‍ഡി ക്ക് സിപിഐഎം ഏരിയ കമ്മിറ്റി അംഗം മൂലക്കണ്ടം പ്രഭാകരന്‍ ട്രോഫി സമ്മാനിച്ചു. ഇന്ന് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത് ന്റെ താരങ്ങളുമായി ഇറങ്ങുന്ന ബീച്ച് ഫ്രണ്ട്‌സ് ബത്തേരിക്കല്‍ കടപ്പുറവും സാബാന്‍ കോട്ടക്കലില്‍ താരങ്ങളുമായി ഇറങ്ങുന്ന സ്‌പോര്‍ട്ടിംങ്ങ് ഇമ്മാറത്ത് മൂന്നാം മൈരുമായി മത്സരിക്കും.ഹെഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8 30ന് മത്സരംതുടങ്ങും.

error: Content is protected !!