കാഞ്ഞങ്ങാട്: മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ കേസില്‍ കുടുക്കിയതായി പരാതി. പൂച്ചക്കാട്ടെ ഒരു വീട് കത്തിച്ച സംഭവത്തിലാണ് തന്റെ മകനെ ഇത്തരത്തില്‍ കേസില്‍ കുടുക്കിയതായി കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാതാവ് ജാസ്മിന്‍ പരാതിയായി പറഞ്ഞിരിക്കുന്നത്. 17 വയസുള്ള ത ന്റെ മകനെ പൂച്ചക്കാട് ഫൈസല്‍ എന്ന ആളുടെ വീട് കത്തിച്ച സംഭവത്തില്‍ നീ ഞാന്‍ പറയുന്നത് പോലെ പോലിസില്‍ പറയണമെന്നും എങ്കില്‍ നിന്നെ മാപ്പുസാക്ഷി ആക്കാമെന്നും നബീല്‍, സിനാന്‍, പൂച്ചക്കാടെ ഫൈസലും ചേര്‍ന്ന് പോലിസില്‍ മൊഴി രേഖ പ്പെടുത്തുകയും കേസ് എടുപ്പിക്കുകയും ചെയ്യുകയായിരുന്നു. നാസര്‍, ബാസിത്ത്, കൂടെയുള്ള മ റ്റൊരാള്‍ എന്നിവരുടെ പേരുകള്‍ പറയണമെന്നായിരുന്നു ഇവര്‍ നിര്‍ബന്ധിപ്പിച്ച് പറഞ്ഞത്. ഈ കേസില്‍ മൊഴി രേഖപ്പെടുത്തിയ പ്രതിയായ മകനെ കോഴിക്കോട് ജുവ നൈന്‍ ഹോമില്‍ തടവില്‍ പാര്‍പ്പിച്ചു. അവിടെ കൗണ്‍സിലിംഗിനിടയില്‍ ഈക്കാര്യം ബോധ്യപ്പെട്ടതിനാല്‍ മകന് ജാമ്യം ലഭിച്ചുവെന്നും ജാസ്മിന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. തന്റെ മക നെ കൊണ്ട് നിരപരാധികളെ പ്രതികളാക്കാനുള്ള പോലിസ് ശ്രമം അവസാനിപ്പിക്കണം. മകന്‍ ഓടിച്ച ബൈക്ക് സംബന്ധമായ പിഴ 30000 രൂപ അത് ഇല്ലാതാക്കാനാണ് എന്ന് പറഞ്ഞ് പോലിസിനെ കൂട്ടി കൊണ്ട് വന്ന് ഒപ്പു വെപ്പിച്ച സംഭവവും ചതിയാണെന്നും ജാസ്മിന്‍ കൂട്ടിചേര്‍ത്തു.
മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ കേസില്‍ കുടുക്കിയതായി പരാതി
