രാജപുരം സ്‌കൂള്‍ മൈതാനത്ത് സമ്മര്‍ ഹോക്കി ക്യാമ്പ് ഉദ്ഘാടനവും കാര്‍ബണ്‍ ഹോക്കി സ്റ്റിക്ക് വിതരണവും നടന്നു; ജില്ലാ ഹോക്കി അസ്സോസിയേഷന്‍ പ്രസിഡന്റ് എം രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി ഹൈയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘കളിക്കളമാവട്ടെ ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തി കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുസ്മരണത്തോടെ സമ്മര്‍ ഹോക്കി ക്യാമ്പ് ഉദഘാടനവും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകള്‍ക്ക് കേരള ഹോക്കി അസ്സോസിയേഷന്‍ നല്‍കുന്ന കാര്‍ബണ്‍ ഹോക്കി സ്റ്റിക്ക് വിതരണോദ്ഘാടനവും രാജപുരം സ്‌കൂള്‍ മൈതാനത്ത് വച്ച് നടന്നു. ജില്ലാ ഹോക്കി അസ്സോസിയേഷന്‍ പ്രസിഡന്റ് എം രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് പ്രഭാകരന്റെ അധ്യക്ഷനായി. ജില്ലാ ഹോക്കി അസ്സോസിയേഷന്‍ ഭാരവാഹികളായ റിട്ട. എ ഇ ഒ കെ വി രാമകൃഷ്ണന്‍ മാസ്റ്റര്‍, ശ്രീകാന്ത് പനത്തടി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി, കായികാധ്യാപകന്‍ ആല്‍ഫി, കോച്ച് അനീഷ്‌കുമാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സംസ്ഥാനമത്സരങ്ങള്‍ ഈ മധ്യവേനല്‍ അവധിക്കാലത്ത് നടക്കാനിരിക്കെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ മിഷന്റെയും വിവധ സാസ്‌കാരിക സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ സംസ്ഥാനതല മത്സരം നടത്തുവാനുള്ള തയാറെടുപ്പിലാണ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി അധികൃതരും ജില്ലാ ഹോക്കി അസ്സോസിയേഷനും’

error: Content is protected !!