ചെറുവത്തൂര്‍ കൊവ്വല്‍ വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു

ചെറുവത്തൂര്‍ : കൊവ്വല്‍ ഐസ് പ്ലാന്റിന് അടുത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. 170 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയാണ് നീലേശ്വരം എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ അനീഷ് കുമാര്‍, പ്രിവന്റിവ് ഓഫീസര്‍ എം എം പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ദിനൂപ്, പി ശൈലേഷ് കുമാര്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ പി രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!