കാഞ്ഞങ്ങാട്ടും രാജപുരത്തും പോലീസിന് നേരെ അക്രമണം: എസ് ഐ മാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : രണ്ട് സംഭവങ്ങളിലായി കാഞ്ഞങ്ങാട്ടും രാജപുരത്തും പോലീസിന് നേരെ അക്രമണം. എസ് ഐമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക് .
മദ്യപിച്ച് വാഹനം ഓടിച്ചു വന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ് ഐ കെ വി ജിതിന്‍ (29), സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് കുമാര്‍ (40), എന്നിവര്‍ക്കും . രാജപുരം പാലീസ് സ്റ്റേഷനിലെ അസി. എസ്.ഐ മോന്‍സി വര്‍ഗീസ് (54), പോലീസുകാരായ സജിത്ത് ജോസഫ് (24), കെ.പി നിധിന്‍ (32), ഹോംഗാര്‍ഡ് ശശികുമാര്‍ (58) എന്നിവര്‍ക്കും പരിക്കേറ്റു.

ഇന്നലെ വൈകിട്ട് 7.05 മണിയോടെ ആലാമിപ്പള്ളി -കുളിയാങ്കാല്‍ റോഡ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തി വരവേ പ്രതി മദ്യലഹരിയില്‍
കെ എല്‍ 60 ജി 9856 നമ്പര്‍ ബൈക്കില്‍ ഓടിച്ച വരുന്നത് കണ്ട ബല്ല ആലയിലെ സി കെ മോഹന്‍കുമാറിനെ (53) പോലീസ് തടഞ്ഞു നിര്‍ത്തി. വൈദ്യ പരിശോധനക്കായി ജിപ്പില്‍ കയറ്റാന്‍ ശ്രമിച്ച സമയം പ്രതി പോലീസിന്റെ യൂണിഫോമില്‍ കുത്തി പിടിച്ചും എസ് ഐ യുടെ വലതു കൈ പിടിച്ച് തിരിച്ചും അജീഷിനെ മാന്തിയും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് പുറമേ പോലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന്റെ പേരിലും ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
.പ്രതി മംഗല്‍പാടി വെറ്റിനറി ഹോസ്പിറ്റലിലെ അറ്റന്‍ഡറാണ് പ്രതി. രാജപുരം പോലീസ് സംഘത്തിന് ഒരു സ്ത്രീ അയച്ച സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്
പരാതിക്കാരിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമമുണ്ടായത്.
കേസിലെ ഒന്നാം പ്രതിയായ പ്രമോദ് ചട്ടിയെടുത്ത് പോലീസ് സംഘത്തിനു നേരെ എറിയുകയും രണ്ടാം പ്രതിയായ പ്രദീപ് പോലീസിനു നേരെ കല്ലെറിയുകയുമായിരുന്നു. അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പരിക്കേറ്റ പോലീസുകാര്‍
ചികിത്സ തേടി. പോലീസ് വാഹനത്തിനും വയര്‍ലെസ് സെറ്റിന്റെ ആന്റിനക്കും അക്രമത്തില്‍ നാശമുണ്ടായി. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തില്‍ ചാമുണ്ഡിക്കുന്ന്, ശിവപുരം സ്വദേശികളായ പ്രമോദ്, പ്രദീപ് എന്നിവര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
രണ്ടു ദിവസം മുമ്പ് ബേഡകത്തും കാസര്‍കോട് ചൗക്കിയിലും പോലീസിനു നേരെ അക്രമം ഉണ്ടായിരുന്നു. ഇതില്‍ ബേഡകത്ത് പോലീസുകാരനെയും യുവാവിനെയും കുത്തി പരിക്കേല്‍പ്പിച്ച സഹോദരങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. 2025 ല്‍ 28 കേസുകളാണ് ജില്ലയില്‍ പോലീസിനെ അക്രമിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

error: Content is protected !!