നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശികളുടെ യുഎഇ കൂട്ടായ്മ വിഷു ആഘോഷിച്ചു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശികളുടെ യുഎഇ കൂട്ടായ്മ വിഷു ആഘോഷിച്ചു. ദുബായിലെ ദേ സ്വാഗത് റസ്റ്റോറന്റില്‍ നടന്ന ആഘോഷ പരിപാടികള്‍ സുരേഷ് പുറവങ്കര ഉദ്ഘാടനം ചെയ്തു. വി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണന്‍ നായര്‍, രമേശന്‍ കരിപ്പോത്ത്, ഉണ്ണിക്കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സുനില്‍ കരിങ്ങാട്ട് സ്വാഗതവും ശശികുമാര്‍ പൈനി നന്ദിയും പറഞ്ഞു. വിഷുസദ്യയുമൊരുക്കി. കൂട്ടായ്മ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു.

error: Content is protected !!