പുല്ലൂര്‍ :വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര മാതൃ സമിതി ഇറക്കിയ വെള്ളരി വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ നടത്തി. ഈ മാസം 29 മുതല്‍ മെയ് 6 വരെയാണ് പ്രതിഷ്ഠാദിനവും ഭാഗവത സപ്താഹവും ഭാഗവതാചാര്യന്‍ പട്ടളം മണികണ്ഠന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്നത്. മഹോത്സവത്തിനുള്ള അന്നദാനത്തിനും മറ്റുമാണ് മാതൃ സമിതി മാതൃകാ പരമായ ഇടപെടല്‍ നടത്തിയത്. വിളവെടുപ്പ് മാതൃ സമിതി പ്രസിഡന്റ് ജാനകിയമ്മ മധുരമ്പാടി ക്ഷേത്രം മാനേജര്‍ സജീവന് കുട്ടമത്തിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ആഘോഷക്കമ്മിറ്റി ചെയര്‍മാര്‍ എം. ദാമോദരന്‍ വിഷ്ണുമംഗലം, കണ്‍വീനറും ട്രസ്റ്റി ബോര്‍ഡ് മെമ്പറുമായ വി. നാരായണന് വിഷ്ണുമംഗലം,പത്മനാഭന് മണ്ണട്ട, ബാലകൃഷ്ണന് നായര്‍, ഗോപി വിഷ്ണുമംഗലം, മാധവന് നായര്‍ ചന്ദ്രന് മണ്ണട്ട, അനീഷ് തുടങ്ങിയവര്‍ക്കൊപ്പം മാതൃ സമിതി അംഗങ്ങളുംനേതൃത്വംനല്കി.
വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്ര മാതൃ സമിതി വെള്ളരി വിളവെടുപ്പ് നടത്തി
