കിളിയളം പാലവും വരഞ്ഞൂര്‍ – ബാനം റോഡും നാടിന് സമര്‍പ്പിച്ചു; പൊതുമരാമത്ത് മന്ത്രി പി .എ .മുഹമദ് റിയാസ് ഉദ്ഘാടനം ചെയ്തു

കരിന്തളം: കിബ്ഫി പദ്ധതിയിലുള്‍പ്പെടുത്തി കേരള റോഡ് ഫണ്ട് ബോര്‍ഡ് നിര്‍മ്മിച്ച കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കിളിയളം പാലത്തിന്റെയും കിളിയളം – വരഞ്ഞൂര്‍ – ബാനം – കമ്മാടം റോഡിന്റെയും ഉല്‍ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി. കെ ആര്‍ എഫ് ബി കോഴിക്കോട് സൂപ്രണ്ടിങ് എന്‍ ഞ്ചിനിയര്‍ കെ.എ. ജയ റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി., എം രാജ ഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍. മുന്‍ എം.പി. പി. കരുണാകരന്‍. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീ ജ. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം അധ്യക്ഷ കെ.ശകുന്തള. ടി.പി. ശാന്ത .പി.വി.ചന്ദ്രന്‍.സി.എച്ച്. അബ്ദുള്‍ നാസര്‍ . ഷൈജമ്മ ബെന്നി.പി.ഗോപാലകൃഷ്ണന്‍.കെ. യശോദ എം.രാജന്‍ . മനോജ് തോമസ് .എന്‍. പുഷ്പ്പരാജ്, അഡ്വ: കെ .രാജഗോപാല്‍ . സി.എം ഇബ്രാഹിം ,പി.ടി. നന്ദകുമാര്‍ . രാഘവന്‍ കൂലേരി എന്നിവര്‍ സംസാരിച്ചു. കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി സ്വാഗതവും കെ.വി. അജിത് കുമാര്‍നന്ദിയുംപറഞ്ഞു

error: Content is protected !!