മൊടഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രം നവീകരണപുന പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 25 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

അമ്പലത്തറ : മൊട ഗ്രാമം ധര്‍മ്മശാസ്താ ക്ഷേത്രം നവീകരണ പുനപ്രതിഷ്ഠ ബ്രഹ്‌മകലക്ഷം മഹോത്സവം ഏപ്രില്‍ 25 മുതല്‍ മെയ് മൂന്നു വരെയുള്ള തീയതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിന് അറിയിച്ചു.ഏപ്രില്‍ 25ന് രാവിലെ 8.51 കലവറ നടക്കല്‍ ഉച്ചയ്ക്ക് 12ന് ഉച്ചപൂജ പ്രസാദ വിതരണം, അന്നദാനം. വൈകിട്ട് 4ന് മൂന്നാം മൈലില്‍ നിന്നും തന്ത്രി ഇരവില്‍  ഐ കെ.കേശവ വാഴുന്നവര്‍ക്ക് ആചാര വരവേല്‍പ്പ് നല്‍കും. 6 .30ന് ആഘോഷ പരിപടികള്‍ക്ക് ഇടനീര്‍ മഠാം സച്ചിദാനന്ദഭാരതി സ്വാമി  ദിപ പ്രേജ്വാലനം നടത്തും.
സാംസ്‌കാരിക സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,ഈ ചന്ദ്രശേഖരന്‍ എംഎല്‍എ മുഖ്യാതിഥിയാകും. രാത്രി 9ന് മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ് കോട്ടപ്പാറ അവതരിപ്പിക്കുന്ന അരങ്ങേറ്റവും നൃത്ത വിരുന്നും.
26 ന് രാവിലെ 10 ന് മാതൃ സംഗമം കുണ്ടംകുഴി സ്‌കൂള്‍ അധ്യാപിക ഇന്ദിര കുട്ടി ഉദ്ഘാടനം ചെയ്യും വൈകിട്ട് 6. 15ന് പരപ്പ തളി ക്ഷേത്രഭജന സമിതിയുടെ ഭജനാമൃതം . 7. 30ന് സാരഥി കലാ സാംസ്‌കാരിക കേന്ദ്രം മൂന്നാം മൈല്‍ അവതരിപ്പിക്കുന്ന
കലാസന്ധ്യ.

27ന് രാവിലെ 10 ന് യുവജന – വിദ്യാര്‍ത്ഥി സംഗമം . വൈകിട്ട് 6 15ന് വാഴക്കോട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം ഭജന സമിതിയുടെ ഭജന.
7.30ന് മാതൃസമിതി അവതരിക്കുന്ന മെഗ തിരുവാതിര. 9ന് ജനനി കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ചരിത്ര നാടകം ചൂട്ട് . 28 ന് രാവിലെ 10 ന് ക്ഷേത്ര ആചാര്യ, ഭാരവാഹി സംഗമം സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് കൊടവലം മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30ന് മൊടഗ്രാമം കലാസാംസ്‌കാരിക സമിതി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍. 29 ന് രാവിലെ 10 ന് ഭാരതീയ കുടുംബ സങ്കല്പം, ഉദ്‌ബോധന സദസ്സ് കവി കല്ലറ അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ബാലചന്ദ്രന്‍ കൊട്ടോടി പ്രഭാഷണം നടത്തും. വൈകിട്ട് 6. 15ന് പുല്ലൂര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7 30ന് ഒ എസ് സതീഷ് തൃശ്ശിവപേരൂര്‍ ആധ്യാത്മിക പ്രഭാഷണം നടത്തും. 30 ന് രാവിലെ 7.05 മുതല്‍ 9.08 വരെയുടെ മുഹൂര്‍ത്തത്തില്‍ ധര്‍മ്മശാസ്താവിന്റെ ബിംബപ്രതിഷ്ഠ. തുടര്‍ന്ന് ഗണപതി, വിഷ്ണു (സാല ഗ്രാമ സങ്കല്‍പ്പം ) , ദുര്‍ഗ എന്നി ഉപദേവന്മാരുടെ പ്രതിഷ്ഠ. 9.30 ന് കുമാരി കെ എം പി ഭദ്ര അവതരിപ്പിക്കുന്ന സോപാന സംഗീതം. വൈകിട്ട് 4.30 സര്‍വ്വേശ്വര വിളക്ക് പൂജ മൊളേരി രഞ്ജിത്ത് നമ്പൂതിരി കാര്‍മികത്വം നല്‍കും. 7 ന് രാധേയം ഭജന്‍സ് ഹരിപ്പാട് അവതരിപ്പിക്കുന്ന നാമജപലഹരി . മെയ് 1 ന് രാവിലെ 10ന് വിദ്യാമന്ത്ര ഗോപാലാര്‍ച്ചന. വൈകിട്ട് 6 ന് പുണൂര്‍ ഇരിയ അയ്യപ്പക്ഷേത്ര ഭജനയുടെ ഭജന. 7 ന് മാവുങ്കാല്‍ പ്രഗതി സ്‌കൂള്‍ ഓഫ് ക്ലാസിക് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 9ന് പ്രതിഭാ സംഗമം .2 ന് രാവിലെ 10 ന് ആദരണ- അനുമോദനസഭ’. വൈകിട്ട് 6ന് പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്ര ഭജനസമിതിയുടെ ഭജന.7ന് വന്ദന ടീച്ചര്‍ നീലേശ്വരം അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. രാത്രി 9ന് കണ്ണൂര്‍ നാട്ടുപൊലിമ അവതരിപ്പിക്കുന്ന പാട്ടരങ്ങ്. 3 ന് രാവിലെ 4 മണിക്ക് മഹാഗണപതി. 6ന് നടതുറക്കല്‍. ഉച്ചയ്ക്ക് 12ന് മഹാപൂജ.വൈകിട്ട് 4 ന് കമ്മിറ്റി സംഗമം. 6 ന് പുല്ലൂര്‍ മോഹന മാരാര്‍,മടിയന്‍ ശ്രീധര മാരാര്‍ എന്നിവരുടെ ഇരട്ട തായമ്പക. തുടര്‍ന്ന് തിടമ്പ് നൃത്തോത്സവം. എല്ലാ ദിവസം ഉച്ചക്ക് 12.30 മുതല്‍ ഭക്ഷജനങ്ങള്‍ അന്നദാനവും ഉണ്ടായിരിക്കും.
വാര്‍ത്ത സമ്മേളനത്തില്‍സംഘാടകസമിതി ചെയര്‍മാന്‍ ഐ കെ കേശവദാസ് വാഴുന്നവര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ബാബു അഞ്ചം വയല്‍,
ജനറല്‍ കണ്‍വീനര്‍ കെ പ്രേമരാജ് കാലിക്കടവ്, ക്ഷേത്ര കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ബിനു പുതങ്ങാനം, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ രാമകൃഷ്ണന്‍ കരിച്ചേരി,പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഉമേശന്‍ മുളവിന്നൂര്‍, കണ്‍വീനര്‍ ജിഷ്ണുരാജ്, ആഘോഷ കമ്മിറ്റി ട്രഷറര്‍ രവി പുതങ്ങാനം, യുഎഇ കമ്മിറ്റി കണ്‍വീനര്‍ രതീഷ് അഞ്ചാം വയല്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!